ബിജെപിയിലെ മെഡിക്കല്‍ കോഴയ്ക്കെതിരെയും വ്യാജ രസീതിനെതിരെയും അനീഷ് ധാരാളം പോസ്റ്റുകളാണ് ഇട്ടത്
ബിജെപിയിലെ അഴിമതിക്കെതിരെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ച പ്രവര്ത്തകന് നേരെ ആര്‍എസ്എസ് ആക്രമണം. യുവമോര്‍ച്ച നേതാവായ അനീഷ് പോണത്തിന്റെ കാല് ആര്‍എസ്എസുകാര്‍ തല്ലിയൊടിക്കുകയായിരുന്നു. ഇയാള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് അന്വേണം ആരംഭിച്ചതായി കൊടുങ്ങല്ലൂര്‍ പോലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ശാഖയിലുണ്ടായിരുന്ന മുപ്പതോളം പേര് വടിവാളും മറ്റ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് വ്യക്തമാക്കി.
ബിജെപിയിലെ മെഡിക്കല്‍ കോഴയ്ക്കെതിരെയും വ്യാജ രസീതിനെതിരെയും അനീഷ് ധാരാളം പോസ്റ്റുകളാണ് ഇട്ടത്. കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് അനീഷ് പറയുന്നത്. അനീഷ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, രാജേഷ്, അഖില്‍, ജെമി എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.