UPDATES

വിദേശം

മലാല യുസഫ്‌സായി ഉപരിപഠനത്തിന് ഒക്‌സ്ഫര്‍ഡിലേക്ക് 

പാകിസ്ഥാനിലെ പ്രഥമ വനിതാപ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഇവിടെയാണ് പഠിച്ചത്

മലാല യുസഫ് സായ് ഉപരിപഠനത്തിനായി ഓക്‌സ്ഫര്‍ഡിലേക്ക് പോവുന്നതായി ട്വിറ്ററില്‍ കുറിച്ചു. ”ഓക്‌സ്ഫര്‍ഡിലേക്ക് പോവുന്നതില്‍ അതിയായ സന്തോഷമുണ്ട്!! എല്ലാ ‘എ’ ലവല്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ അനുമോദനം, മുന്നോട്ടുളള ജീവിതത്തിനു ശുഭാംശസകള്‍!  മലാല ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.

മാര്‍ച്ചിലാണ് മലാലക്ക് ഓക്‌സ്ഫര്‍ഡിലെ ലാഡി മാര്ഡഗരറ്റ് ഹാളില്‍ പഠിക്കാന്‍ ഉപാധികളോടെ വാഗ്ദ്ധാനം ലഭിച്ചത്. മലാലയുടെ പരീക്ഷാഫലം അനിശ്ചിതത്തfലാവുകയായിരുന്നു. പാകിസ്ഥാനിലെ പ്രഥമ വനിതാപ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഇവിടെയാണ് പഠിച്ചത്. 1970 ലാണ് ഭുട്ടോ ലാഡി മാര്‍ഗരറ്റ് ഹാളില്‍ പഠിച്ചത്.

ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കോണമിക്‌സ് എന്നി വിഷയങ്ങളാണ്  മലാല തിരഞ്ഞെടുത്തത്. ബ്രിട്ടനെ നിലനിര്‍ത്തുന്ന ഓക്‌സ്‌ഫോഡ് ബിരുദ്ധമാണിതെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍