UPDATES

എഡിറ്റര്‍

സിക്സ് പായ്ക്കോ? പോകാന്‍ പറ; ഇനി ഡാഡ് ബോഡിന്റെ കാലം

ലിയനാര്‍ഡോ ഡികാപ്രിയോയയ്ക്കും സൈമണ്‍ കോവെലിനും ജേസണ്‍ സെഗാളിനും  പൊതുവായുള്ളതെന്താണ്? ഇവരൊക്കെ അന്താരാഷ്ട്ര പ്രശസ്തര്‍ തന്നെ. അതല്ലാതെ? കാര്യം കേട്ടാല്‍ നിങ്ങള്‍ ഞെട്ടരുത്: അവരാണ് പുതിയ കാലത്തെ ട്രെന്‍ഡ്: അതായത്, ഡാഡ് ബോഡ്- പുതിയ കാലത്തെ പുരുഷ ശരീരം. ജിമ്മില്‍ പോയി പെരുപ്പിച്ചെടുത്ത സിക്‌സ് പായ്ക്കിന്റെയും തടിയന്‍ കൈകാലുകളുടേയും കാലം കഴിഞ്ഞെന്നാണ് പുതിയ പ്രതിഭാസമായ ഡാഡ് ബോഡിനെ കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയ അമേരിക്കന്‍ വിദ്യാര്‍ഥി മക്കെന്‍സി പിയേഴ്‌സണ്‍ പറയുന്നത്. അവരുടെ ലേഖനമാകട്ടെ വന്‍ ഹിറ്റ് ആവുകയും ചെയ്തു. ഡാഡ് ബോഡ് ആകാന്‍ നിങ്ങള്‍ പിതാവ് ആകണമെന്നില്ല, എന്നാല്‍ നിങ്ങള്‍ക്ക് ബിയര്‍ കുടിയന്മാരുടെ വയര്‍ ഉണ്ടായിരിക്കണം. “ഉറച്ച ശരീരമുള്ള പുരുഷന്മാരെ നമുക്കൊക്കെ ഇഷ്ടമാണ്. എന്നാല്‍ ഡാഡ് ബോഡ് പുരുഷന്മാരെ കൂടുതല്‍ മനുഷ്യത്വമുള്ളവരും സ്വാഭാവികപ്രകൃതിയുള്ളവരും ആകര്‍ഷകത്വമുള്ളവരുമാക്കുന്നു” എന്ന് തന്റെ ബ്ലോഗില്‍ പിയേഴ്‌സണ്‍ എഴുതി. കൂടുതല്‍ വായനയ്ക്ക്… 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍