UPDATES

ട്രെന്‍ഡിങ്ങ്

എഐഎഡിഎംകെ-യില്‍ ഐക്യം

ഇപിഎസ് ക്യാമ്പിലെ മന്ത്രിമാരായ വേലുമണി, തങ്കമണി എന്നിവരും എംപി വൈത്തലിംഗവും പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ എത്തി ഇന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു

എഐഎഡിഎംകെ-യിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയിച്ചു. തമിഴ്നാട് രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് വലിച്ചിഴച്ച ഗ്രൂപ്പുകളായ ഒപിഎസ്-ഇപിഎസ് ഗ്രൂപ്പുകള്‍ ഒരുമിച്ചു എന്നാണ് വിവരം. ശശികല വിഷയത്തില്‍ ഐക്യത്തിനുള്ള സാധ്യത ഇല്ലാതാകുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയെങ്കിലും അവസാന നിമിഷം ഒരുമിക്കുകയായിരുന്നു.

ഇപിഎസ് ക്യാമ്പിലെ മന്ത്രിമാരായ വേലുമണി, തങ്കമണി എന്നിവരും എംപി വൈത്തലിംഗവും പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ എത്തി ഇന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതേസമയം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ഇന്നു സംസ്ഥാനത്ത് എത്തിയിരുന്നു. ലയനം ഉണ്ടായതിനാല്‍ മന്ത്രിസഭ വികസനവം നടക്കാന്‍ സാധ്യതയുണ്ട്.

ഇതിനിടയില്‍ ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍െമാരും മറ്റു നേതാക്കളും ദിനകരന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍