UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനി പറഞ്ഞത് കള്ളം: മാഡം കെട്ടുകഥയെന്ന് പുതിയ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ടെന്നും അവര്‍ ഒരു നടിയാണെന്നുമാണ് സുനി നേരത്തെ പറഞ്ഞിരുന്നത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു മാഡമുണ്ടെന്ന പഴയ വാക്ക് വിഴുങ്ങി പള്‍സര്‍ സുനി. മറ്റൊരു കേസില്‍ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിലെ മുഖ്യപ്രതിയായ സുനി മുമ്പ് പറഞ്ഞ വാക്കുകള്‍ വിഴുങ്ങിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ടെന്നും അവര്‍ ഒരു നടിയാണെന്നുമാണ് സുനി നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം നടി കാവ്യ മാധവനെ തനിക്ക് പരിചയമുണ്ടെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചു. തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ല. പലപ്പോഴും കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. കോടതിയില്‍ വച്ച് മാഡമാരാണെന്ന് ഇയാള്‍ പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോലീസ് ഇത് തടഞ്ഞു. ഇതോടെ മാഡത്തെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കെയാണ് സുനി മലക്കംമറിഞ്ഞത്.

മാഡം കെട്ടുകഥയല്ലെന്നും സിനിമ രംഗത്തുനിന്നുള്ള ഒരാളാണെന്നുമാണ് കഴിഞ്ഞ ദിവസവും സുനി പറഞ്ഞത്. ഈമാസം 16നുള്ളില്‍ ജയിലില്‍ കഴിയുന്ന വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നായിരുന്നു സുനി പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് മാഡം കെട്ടുകഥയല്ലെന്നും സുനി പറഞ്ഞത്. നടന്‍ ദിലീപ് ആണോ സ്രാവെന്ന ചോദ്യത്തിന് അത് സ്രാവല്ലല്ലോയെന്നായിരുന്നു സുനിയുടെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍