UPDATES

വായിച്ചോ‌

ബുഫെ മേശയില്‍ നിന്നും ഭക്ഷണം പാത്രങ്ങളില്‍ നിറച്ച് കൊണ്ടുപോകുന്നു; എയര്‍ ഇന്ത്യ ജീവനക്കാര്‍ നാണക്കേടുണ്ടാക്കി

ലണ്ടനിലെ ഹോട്ടല്‍ റിനൈസന്‍സ് ആണ് ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യയ്ക്ക് പരാതി അയച്ചത്

തങ്ങളുടെ വിദേശികളായ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ഹോട്ടലുകളിലെ ബുഫേ മേശയില്‍ നിന്നും ഭക്ഷണമെടുത്ത് നിറച്ച് കൊണ്ടുപോകുന്നതായി എയര്‍ ഇന്ത്യയ്ക്ക് പരാതി ലഭിച്ചു. ലണ്ടനിലെ ഹോട്ടല്‍ റിനൈസന്‍സ് ആണ് ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യയ്ക്ക് പരാതി അയച്ചത്.

എയര്‍ ഇന്ത്യയുടെ ക്രൂ മെമ്പര്‍മാര്‍ ബ്രേക്ക്ഫാസ്റ്റിന് കാലി പാത്രങ്ങളുമായി വരുന്നതായും പിന്നീട് കഴിക്കാനായി ബുഫേയില്‍ നിന്നും ഭക്ഷണമെടുത്ത് അതില്‍ നിറയ്ക്കുന്നതായുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ നാണംകെട്ട് പെരുമാറുന്നതെങ്കിലും കടുത്ത നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു.

ഫെബ്രുവരി ആറിന് ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ എജിഎം പുറത്തുവിട്ട കത്തില്‍ കുറ്റക്കാരെ നാണംകെടുത്താനായി ‘ബുഫേ കൊണ്ടുപോകാനുള്ളതല്ല’ എന്നാണ് വിഷയം രേഖപ്പെടുത്തേണ്ട ഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത്.

വാര്‍ത്ത വായിക്കാന്‍

https://goo.gl/cXxOsF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍