UPDATES

എഡിറ്റര്‍

തെരുവില്‍ നിന്നും കഫേ ഉടമയിലേക്ക്; അമിന്‍ ഷേഖിന്റെ വിജയഗാഥ

Avatar

അമിന്‍ ഷേഖ് ആദ്യമായി മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടില്‍ നിന്നും ആദ്യമായി ഒളിച്ചോടുന്നത് 1985ല്‍ ആണ്. അതും വെറും അഞ്ചു വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍. ജോലിക്ക് നിന്നിരുന്ന കടയിലെ ചായ ഗ്ലാസ് പൊട്ടിച്ചതിന്റെ അനന്തരഫലമായ തല്ലു പേടിച്ച് ആണ് അത്. അടുത്ത മൂന്നു വര്‍ഷം മുംബൈയിലെ തെരുവുകളില്‍ അമിന്‍ ജീവിച്ചു. ഇടയ്ക്കിടയ്ക് വീട്ടില്‍ പോകുമെങ്കിലും രണ്ടാനച്ഛന്റെ വഴക്കുകള്‍ കൂടുമ്പോള്‍ അമിന്‍ വീണ്ടും സ്ഥലം വിടും.

1988ല്‍ കുട്ടികള്‍ക്കായുള്ള സ്നേഹസദനം എന്ന സ്ഥാപനത്തിലെ കന്യാസ്ത്രീ അവനെയും സഹോദരിയും സുഹൃത്തിനെയും ദാദര്‍ സ്റ്റേഷനില്‍ നിന്നും കണ്ടെത്തുകയും കൂടെ കൂട്ടുകയും ചെയ്തു. ആ ദിവസം കൊണ്ട് അമിന്റെ ജീവിതം മാറി മറിയുകയായിരുന്നു.

മുബൈയില്‍ ഒരു കഫേ തുറക്കണം എന്ന വര്‍ഷങ്ങള്‍ ആയി മനസ്സില്‍ കൊണ്ടു നടന്ന ഒരു സ്വപ്നം അമിന്‍ ഇന്നലെ സ്വാതന്ത്ര്യ ദിനത്തില്‍ പൂര്‍ത്തീകരിച്ചു. ബോംബെ ടു ബാര്‍സലോണ ലൈബ്രറി എന്ന പേരിലെ കഫേയുടെ ഉത്ഘാടനം നടത്തിയത് സ്നേഹ സദനിലെ ഫാദര്‍ പ്ലാസിഡോ ഫോന്സെങ്ക ആയിരുന്നു. മുംബൈ അന്താരാഷ്ട വിമാനത്താവളത്തിനു സമീപമാണ് കഫേ.

പക്ഷേ കഫേയുടെ നാട മുറിക്കുന്നതു വരെ എത്തിപ്പെട്ടത് വളരെ ദുര്‍ഘടമായ ഒരു യാത്രയിലൂടെയാണ് എന്ന് അമിന്‍ പറയുന്നു.

ബോംബൈ മുംബൈ: ലൈഫ് ഈസ്‌ ലൈഫ്: ഐ ആം ബിക്കോസ് ഓഫ് യു എന്ന പേരില്‍ അമിന്റെ ഒരു പുസ്തകം 2012ല്‍ പുറത്തെത്തിയിരുന്നു. കഫേ തുറക്കുന്നതിനായുള്ള ധനസമാഹരണം നടത്താന്‍ അമിന്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗം ആയിരുന്നു അത്. കുട്ടിക്കാലം മുതല്‍ ഇവിടെ വരെ എത്തിപ്പെടുന്നതിനിടയില്‍ കടന്നുപോകേണ്ടി വന്ന കഷ്ടപ്പാടുകള്‍ ഓരോന്നും ആ പുസ്തകത്തിലൂടെ അമിന്‍ വിവരിക്കുന്നു

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/Ba8SqJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍