UPDATES

സിനിമാ വാര്‍ത്തകള്‍

‘കാട്രൂ വെളിയിടെ’യുമായി മണിരത്‌നം-റഹ്മാന്‍ മാജിക് വീണ്ടും

ഇന്നലെ യൂട്യൂബില്‍ ഇട്ട ടീസര്‍ ഇതുവരെ അരലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു

മണിരത്‌നത്തിന്റെ പുതിയ ചിത്രം ‘കാട്രൂ വെളിയിടെ’-യുടെ ആദ്യ ടീസര്‍ എത്തി. 47 സെക്കന്‍ഡ് ടീസറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന എ ആര്‍ റഹ്മാന്‍ സംഗീത്തിന്റെ മാസ്മരികതയും മണിരത്‌നത്തിന്റെ മനസുതൊടുന്ന ഫ്രെയിമുകളും മനംമയക്കുന്നതാണ്. കഥയുടെ ഗതിയോ മറ്റുകാര്യങ്ങളോ ഒന്നും തന്നെ വെളിവാക്കാത്ത ടീസര്‍ പക്ഷെ ആരാകരുടെ മനസ് തൊട്ടുകഴിഞ്ഞു. റഹ്മാന്‍ ഈണമിട്ട രണ്ടു വരികളും നായിക അദിതി റാവു ഹൈന്ദരായിയെ അവതരിപ്പിച്ച ഫ്രെയിമുകളും പടത്തിനെക്കുറിച്ചുള്ള പ്രതീക്ഷകളും അകാംക്ഷകളും വര്‍ധിപ്പിച്ചിരിക്കുകയാണ്.

കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ നമ്മുടെ കെപിഎസ്‌സി ലളിതയും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ഇന്നലെ യൂട്യൂബില്‍ ഇട്ട ടീസര്‍ ഇതുവരെ അരലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍