UPDATES

എഡിറ്റര്‍

ഭാരതിയാരുടെ മരണശേഷം കഷ്ടതകളിലേക്ക് കൂപ്പുകുത്തിയ ആ കുടുംബത്തെ സംരക്ഷിച്ച് പോന്നത് ആരായിരുന്നു?

Avatar

തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന സുബ്രഹ്മണ്യ ഭാരതിയാരുടെ ജീവിതം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതൊരു തുറന്ന പുസ്തകം പോലെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞുപോന്നത്? പലര്‍ക്കും കാര്യമായി അറിയാതിരുന്ന ഭാരതിയാരുടെ മരണ ശേഷമുള്ള കുടുംബത്തിന്‍റെ ജീവിത കഥ അദ്ദേഹത്തിന്റെ ഭാര്യ ചെല്ലമ്മ എഴുതിയ ഒരു കത്തിലൂടെ ഇപ്പോള്‍ ലോകം അറിഞ്ഞിരിക്കുന്നു.

ചെല്ലമ്മ ഒരു കുടുംബ സുഹൃത്തിന് എഴുതിയ കത്താണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. ഭാരതിയാരുടെ മരണശേഷം കഷ്ടതകളിലേക്ക് കൂപ്പുകുത്തിയ ആ കുടുംബത്തെ സംരക്ഷിച്ച് പോന്നത് ആരായിരുന്നു?

കാമു റെഡ്ഡിയാര്‍ എന്ന വദലക്കരക്കാരന്‍ കോണ്ഗ്രസ് നേതാവ് ആയിരുന്നു ഭാരതിയരുടെ കുടുംബത്തെ താങ്ങിനിര്‍ത്തിയിരുന്നത്. നീണ്ട 33 വര്‍ഷം അദ്ദേഹം ആ കുടുംബത്തെ സംരക്ഷിച്ചു.

സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ മുടങ്ങിയപ്പോള്‍ ചെല്ലമ്മ റെഡ്ഡിയാര്‍ക്ക് കത്തെഴുതി. എന്നാല്‍ റെഡ്ഡിയാര്‍ മരിച്ച വിവരം ചെല്ലമ്മ അറിഞ്ഞിരുന്നില്ല. ആ കത്താണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

“എനിക്ക് ഈ കത്ത് കിട്ടിയത് കാമുറെഡ്ഡിയാറുടെ മകന്‍ പപ്പുരാജില്‍ നിന്നാണ്.” കത്ത് പുറത്തുവിട്ട പപ്പുരാജിന്റെ സുഹൃത്തും വിമുക്തഭടനായ എംഎസ് ശേഖര്‍ പറയുന്നു.

കാമു റെഡ്ഡിയാര്‍ മുന്‍പ് എട്ടയപുരം സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഭാരതിയാരായിരുന്നു തമാസ സൌകര്യം ഒരുക്കിയത്. അതും സ്വന്തം വീട്ടില്‍. ആ ബന്ധമാകാം റെഡ്ഡിയാരെ ഭാരതിയാരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ മുന്നോട്ടു വരാന്‍ പ്രചോദനമായത്.

കൂടുതല്‍ വായിക്കൂ… 

 http://goo.gl/4L7ZNX

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍