UPDATES

എഡിറ്റര്‍

മോഷണ കുറ്റത്തിന് ജയിലിലായി; പുറത്തിറങ്ങിയത് കിടിലന്‍ ഫോട്ടോഗ്രാഫറായി

Avatar

ഡൊണാട്ടോ ഡി കാമിലോയുടെ കുട്ടിക്കാലത്ത് അവനൊരു ഒരു പോളറോയിഡ് ക്യാമറ വാങ്ങി നല്‍കാന്‍ അവന്‍റെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. ഫോട്ടോഗ്രാഫി കിറുക്ക് പിടിച്ച കാമിലോ ക്യാമറയില്ലാത്ത വിഷമം തീര്‍ക്കാന്‍ ഫിലിം ഇല്ലാത്ത ക്യാമറയുമായി പുറത്ത് പോകുകയും അവന്‍റെ അച്ഛന്‍ പുറത്ത് പോയി വരുമ്പോള്‍ ചവറ് കൂനകള്‍ക്ക് ഇടയില്‍ നിന്നും എടുത്ത് കൊണ്ട് വരാറുണ്ടായിരുന്ന നാഷണല്‍  ജ്യോഗ്രഫിക് മാഗസിനിലെ ഫോട്ടോഗ്രാഫര്‍മാരെ പോലെ അഭിനയിക്കുകയും  ചെയ്യുമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കാമിലോ  മോഷണ കുറ്റങ്ങളില്‍ പിടിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. അവിടെ അവനെ കാത്തിരുന്നത് തന്‍റെ ഏറ്റവും പ്രിയപ്പെട്ട നാഷണല്‍ ജ്യോഗ്രഫിക് മാഗസിനുകളുടെ വലിയൊരു ലൈബ്രറി ആയിരുന്നു.

ജയിലിലെ മറ്റ് അന്തേവാസികള്‍ മറ്റു ജോലികളിലും കുഴപ്പങ്ങളിലും ഏര്‍പ്പെടുമ്പോള്‍ കാമിലോ ആ മാഗസിനുകളിലൂടെ സഞ്ചരിച്ചു. പതിയെ അവന്‍ ഫോട്ടോഗ്രഫിയില്‍ പ്രാവിണ്യം നേടിയവനായി തീര്‍ന്നു.

അവസാനം 2011ല്‍ പുറത്തിറങ്ങുമ്പോള്‍ കാമിലോയ്ക്ക് താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫര്‍ ആകുക. അതും തന്റെതായ രീതിയില്‍ മാത്രം ചിത്രങ്ങള്‍ പകര്‍ത്തുക. ജയിലില്‍ കിടന്നു വായിച്ചു കൂട്ടിയ അറിവുകളുമായി കാമിലിയോ ചിത്രങ്ങള്‍ എടുത്തു. ആരെയും ഞെട്ടിക്കുന്ന ചിത്രങ്ങള്‍.

അവയില്‍ ചില ചിത്രങ്ങള്‍ കാണാം: 

  

 കൂടുതല്‍ ചിത്രങ്ങള്‍ക്ക്: https://goo.gl/DVyxc9

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍