UPDATES

എ പടത്തിന് മുമ്പ് തീയറ്ററില്‍ ദേശീയഗാനം: കാണികള്‍ എഴുന്നേറ്റില്ല

അഴിമുഖം പ്രതിനിധി

കൊല്‍ക്കത്തയില്‍ എ പടം കാണുന്നതിന് മുന്നോടിയായി തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ചെങ്കിലും കാണികള്‍ എഴുന്നേറ്റു നിന്നില്ല.  കൊല്‍ക്കത്തയിലെ റീഗല്‍ തിയേറ്ററിലാണ് സംഭവം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് റീഗല്‍ തീയറ്ററില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ്് ദേശീയഗാനം പ്രദര്‍ശിപ്പിച്ചെങ്കിലും ഒരൊറ്റ കാണി പോലും എഴുന്നേറ്റ് നിന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എ പടം ആസ്വദിക്കുന്നതിന് മുമ്പ് ദേശീയവികാരം പ്രകടിപ്പിക്കണമെന്ന് തോന്നാത്തതുകൊണ്ടാണ് എഴുന്നേറ്റ് നില്‍ക്കാതിരുന്നതെന്നാണ് കാണികള്‍ പറയുന്നത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണം എന്ന് കരുതിയതുകൊണ്ടല്ല എഴുന്നേല്‍ക്കാത്തത്.

എനിക്ക് എന്റെ രാജ്യത്തോട് സ്നേഹമുണ്ട്. എന്നാല്‍ ഞാന്‍ ഇത്തരമൊരു സിനിമ കാണാന്‍ വന്നതിന്റെ ഉദ്ദേശം വേറെയാണ്.  എന്തിനാണ് ഇത്തരത്തില്‍ ദേശീയത ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. എ പടം കാണുന്നതിനിടയ്ക്ക് പ്രകടിപ്പിക്കേണ്ട ഒന്നാണ് ദേശഭക്തി എന്ന് തോന്നിയില്ല. അതുകൊണ്ട് തന്നെയാണ് എഴുന്നേറ്റ് നില്‍ക്കാതിരുന്നതും – കാണികളില്‍ ഒരാള്‍ പറയുന്നു.

ഇവിടെയത്തുന്നവര്‍ അശ്ലീലം ആസ്വദിക്കാന്‍ വേണ്ടിയാണ് സിനിമ കാണുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ് അവരില്‍ മിക്കവരും. അവര്‍ക്ക് ദേശീയഗാനത്തിന്റെ പ്രസക്തിയോ ആ സമയത്ത് ദേശീയത പ്രകടിപ്പിക്കേണ്ടതിനെക്കുറിച്ചോ ചിന്തിക്കാന്‍ കഴിയണമെന്നില്ലെന്ന് തിയേറ്ററിലെ ജീവനക്കാരനും പറയുന്നു.

ചില തിയേറ്ററുകളിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വം കാണികളെ എഴുന്നേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ അത്തരത്തില്‍ നിര്‍ബന്ധിക്കില്ല. ഇവിടെ 11 ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഞങ്ങളുടെ ജോലി പാതിവഴിയിലിട്ട് കാണികളെ ഓരോരുത്തരേയും പിടിച്ച് എഴുന്നേല്‍പ്പിക്കാനൊന്നും സാധിക്കില്ല. ആളുകള്‍ എഴുന്നേല്‍ക്കാതെ ഇരിക്കുമ്പോള്‍ പൊലീസിനെ വിളിക്കുമെന്ന ഭീഷണി ചില തിയേറ്ററുകാര്‍ മുഴക്കാറുണ്ട്. എന്നാല്‍ ഞങ്ങളെ എഴുന്നേറ്റ് നില്‍പ്പിച്ചേ അടങ്ങൂ എന്ന് എന്തിനാണ് നിര്‍ബന്ധം എന്നാണ് ആ അവസരത്തില്‍ കാണികള്‍ ചോദിക്കുന്നത്. തിയേറ്ററില്‍ വന്ന് സിനിമ കാണുന്നവരെ അത്തരത്തില്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും തിയറ്റര്‍ ഉടമ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍