UPDATES

ട്രെന്‍ഡിങ്ങ്

ഉന്നത തസ്തികകളിലേക്ക് സ്വകാര്യമേഖലയുടെ ‘കടന്നുകയറ്റം’; ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ പുറത്തുള്ള വിദഗ്ദരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ജോയിന്റ് സെക്രട്ടറി തലത്തില്‍ നേരത്തെ ഇത്തരത്തില്‍ നിയമനം നടത്തിയിരുന്നു.

ഉദ്യോഗസ്ഥ സംവിധാനത്തില്‍ പ്രവര്‍ത്തന മികവ് ലക്ഷ്യമിട്ട് സ്വകാര്യമേഖലയില്‍നിന്നുള്ളവരുടെ നിയമനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലേക്ക് സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ നിയമിക്കാന്‍ പേഴ്‌സണല്‍ വകുപ്പ് നടപടികള്‍ തുടങ്ങിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

400 തസ്തികളില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള വിദഗ്ദരെ നിയമിക്കാനാണ് നീക്കം. ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികളിലേക്കാണ് പുതുതായി സ്വകാര്യമേഖലയില്‍നിന്നുള്ളവരെ നിയമിക്കുന്നത്. നേരത്തെ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യ മേഖലയില്‍നിന്നുള്ളവരെ നിയമിച്ചിരുന്നു. ഇതിനുശേഷമാണ് കൂടുതല്‍ തസ്തികളിലേക്ക് നിയമനം നടത്താന്‍ നടപടികള്‍ ആരംഭിച്ചത്. ഈ നിയമനം പൂര്‍ത്തിയാകുന്നതോടെ ഡെപ്യുട്ടി ഡയറക്ടര്‍, ഡയറക്ടര്‍ തസ്തികകളിലെ 60 ശതമാനവും സ്വകാര്യമേഖലയില്‍നിന്നുള്ള നിയമനം ആകുമെന്നാണ് കണക്കാക്കുന്നത്.

ഇന്‍കം ടാക്‌സ്, കസ്റ്റംസ്, റെയില്‍വെസ്, ടെലികോം എന്നീ വകുപ്പുകളിലാണ നിയമനം നടക്കുന്നത്. ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളില്‍ ഉള്ള 650 ഓളം ഒഴിവുകള്‍ നികത്തുന്നത് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് തസ്തികകളില്‍നിന്നുള്ള ഉദ്യോഗ കയറ്റത്തിലൂടെ നികത്തപെടേണ്ടതാണ്. ഇതൊഴിവാക്കിയുള്ള നിയമനങ്ങളിലാണ് സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ കൊണ്ടുവരുന്നത്.

പ്രത്യേക മേഖലകളില്‍ വൈദഗ്ദ്യമുള്ളവരെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മൂന്നാം തീയതി പേഴ്‌സണല്‍ സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ നീതി ആയോഗിലെ 54 തസ്തികകളിലും നേരിട്ട് നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേക്ക് ഒമ്പത് പേരെ പുറത്തുനിന്ന് നിയമിച്ചിരുന്നു. 6077 അപേക്ഷകരില്‍നിന്നാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തത്. ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായാണ് വിഷയ വൈദഗ്ദ്യമുള്ളവരെ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കാന്‍ തീരുമാനിച്ചത്.

Read More: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍