UPDATES

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു നേതാവ് സഹായം ചോദിച്ചു; ആര്‍ എസ് പി സെക്രട്ടറി എ. എ അസീസ്

അഴിമുഖം പ്രതിനിധി

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു നേതാവ് തങ്ങളെ സമീപിച്ചതായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ. എ അസീസ്. യുഡിഎഫ് വിട്ടു പോയ കക്ഷിയുടെ നേതാവാണ് സമീപിച്ചത്. എന്നാല്‍ ആളാരാണെന്ന് വ്യക്തമാക്കില്ലെന്നും അസീസ് പറഞ്ഞു. ജനതാദളിനേയും, ആര്‍എസ്പിയേയും പുറത്ത് ചാടിച്ച് സര്‍ക്കാരിനെ വീഴ്ത്താനാണ് ശ്രമം. എന്നാല്‍ ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് പി മുന്നുണി വിട്ടാല്‍ സര്‍ക്കാര്‍ വീഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മുതലാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അസീസ് പറഞ്ഞു. ഇടത് മുന്നണി വിട്ട കക്ഷികള്‍ മടങ്ങി വരണമെന്ന് സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസീസിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍