UPDATES

ഒടുവില്‍ ആട് ആന്റണി കുടുങ്ങി

Avatar

അഴിമുഖം പ്രതിനിധി

കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ആട് ആന്റണിയെന്ന ആന്റണി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഗോപാലപുരത്ത് വച്ചാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്. മൂന്ന് വര്‍ഷമായി ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചുവരികയായിരുന്നു. പാലക്കാട് രണ്ട് സ്ത്രീകളുടെ വീടുകളില്‍ ഇയാള്‍ എത്താറുണ്ടെന്ന് രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് ഈ വീടുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം ഇരുനൂറിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2012 ജൂണ്‍ 26-ന് പുലര്‍ച്ചെ സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞ് പരിശോധന നടത്തുന്നതിന് ഇടയിലാണ് ആന്റണി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. എഎസ്‌ഐ ജോയി, ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവരെ കുത്തിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട ആന്റണിയെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. കുത്തേറ്റ മണിയന്‍പിള്ള ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍