UPDATES

അഞ്ജന ഓം മോദി: നാക്ക് പിഴയോ, ഫ്രോയ്ഡിയന്‍ പിഴയോ ?

അഴിമുഖം പ്രതിനിധി

ആജ് തക് ചാനലിലെ അവതാരക അഞ്ജന ഓം കശ്യപ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഒരു നാക്ക് പിഴയെ തുടര്‍ന്നാണ്. തന്‌റെ പേര് അഞ്ജന ഓം മോദി എന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഗതി നാക്ക് പിഴയാണോ അതോ ഫ്രോയ്ഡിയന്‍ പിഴയാണോ എന്നാണ് സംശയം.

ഹല്ല ബോല്‍ എന്ന പരിപാടിക്കിടെയാണ് സംഭവം. നമസ്‌കാര്‍, ആപ് ദേഖ് രഹേ ഹെ ഹല്ലാ ബോല്‍. ആപ് കെ സാഥ് മേ ഹൂം അഞ്ജന ഓം മോദ്. ഹും….അഞ്ജന ഓം കശ്യപ്. ഇതൊരു ഫ്രോയ്ഡിയന്‍ പിഴയാണെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. ഉപബോധ മനസ്സിലെ ചിന്തകളും വികാരങ്ങളും മനപൂര്‍വമല്ലാതെ പുറത്ത് വരുന്നതിനെയാണ് ഫ്രോയ്ഡിയന്‍ പിഴ (ഫ്രോയ്ഡിയന്‍ സ്ലിപ്) എന്ന് പറയുന്നത്. വിഖ്യാത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്‍റെ സിദ്ധാന്തമാണിത്. 

ഏതായാലും കമന്‍റുകള്‍ പിറകെ എത്തി. ഒരുകാലത്ത് ആജ്തക്കിന് വിശ്വാസ്യതയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ സ്വയം ബിജെപിക്ക് വിറ്റിരിക്കുന്നുവെന്ന് എപി സിംഗ് ഛത്ത. അത് അവരുടെ തെറ്റല്ല, ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇത്തരത്തിലാണ് സംസാരിക്കുന്നത്. ഭക്തി മാത്രമേ ഉള്ളൂ, യുക്തിയില്ല – ജോസ് ജോസഫ് പറയുന്നു. അതേസമയം ഇതൊരു നാക്ക് പിഴ മാത്രമാണെന്ന അഭിപ്രായങ്ങളും വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍