UPDATES

സ്ത്രീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തില്‍ വന്ന ആംആദ്മി മന്ത്രിസഭയില്‍ സ്ത്രീ പ്രാതിനിധ്യമില്ല!

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലേറിയ ആംആദ്മി മന്ത്രിസഭയില്‍ സ്ത്രീ പ്രാതിനിധ്യമില്ലാത്തത് ചര്‍ച്ചയാകുന്നു. പ്രധാനമായും സ്ത്രീ സുരക്ഷ പ്രചാരണ ആയുധമാക്കി രണ്ടു തവണയും ഇവര്‍ അധികാരത്തിലേറിയത്. നിര്‍ഭയ സംഭവത്തിന് ശേഷം അതിന്റെ പേരില്‍ വ്യക്തമായൊരു മുന്നേറ്റമുണ്ടാക്കിയെടുക്കാന്‍ ആം ആദ്മിക്കായിരുന്നു. തുടര്‍ന്ന് ആദ്യമായി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നപ്പോഴും ഒരു മന്ത്രിയില്‍ ഒതുങ്ങിയിരുന്നു സ്ത്രീ പ്രാതിനിധ്യം. പക്ഷെ അത് അധികകാലം നീണ്ടില്ല. 

എന്നാല്‍ തുടര്‍ന്ന് മൃഗീയ ഭൂരിപക്ഷത്തോടെ രണ്ടാമത് അധികാരത്തില്‍ വന്നശേഷം രൂപീകരിച്ച മന്ത്രിസഭയില്‍ പുരുഷാധിപത്യം മാത്രമാണുള്ളത്. വനിതാ ശിശുക്ഷേമ വകുപ്പു പോലും കൈകാര്യം ചെയ്യുന്നത് പുരുഷനാണ് എന്നതാണ് വിരോധാഭാസം. 

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ സ്ഥാനങ്ങളിലും അവരുടെ സര്‍ക്കാരുകളിലുമൊക്കെയുള്ള പുരുഷാധിപത്യ പ്രവണതകള്‍ നാം കണ്ടുവരുന്നതാണ്. എന്നാല്‍ ആം ആദ്മിയെപ്പോലെ പുതിയ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രസ്ഥാനത്തില്‍ ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യ സംവിധാനമില്ലെന്നും, അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യ പ്രവണതകളാണ് നടക്കുന്നതെന്നും ബിജെപിയിലേക്ക് ചേക്കേറിയ കിരണ്‍ബേദി നേരത്തെ ആരോപിച്ചിരുന്നു. ആ ആരോപണത്തെ ശരിവെക്കുന്ന രീതിയിലാണ് പുതിയ മന്ത്രിസഭാ രൂപീകരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍