UPDATES

ആം ആദ്മി നിര്‍ണായക ദേശീയ എക്‌സിക്യുട്ടീവ് ഇന്ന്; കെജരിവാള്‍ പങ്കെടുക്കില്ല

അഴിമുഖം പ്രതിനിധി

ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണായക ദേശീയ എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. പാര്‍ട്ടിക്കുള്ളിലെ കലഹം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ കര്‍ശന നടപടിയുണ്ടായേക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇതുണ്ടായേക്കില്ലെന്നാണ് സൂചന.

അതെസമയം ഇന്നത്തെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജരിവാള്‍ പങ്കെടുക്കില്ല. ചികിത്സക്കായി ബംഗ്ലൂരുവില്‍ പോകുന്നത്കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പ് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചെന്നും ഡല്‍ഹി ജനതയോടുള്ള വഞ്ചനയാണിതെന്നും കേജരിവാള്‍ നേരത്തെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഭിന്നിപ്പു രൂക്ഷമായതിനുശേഷം ആദ്യമായാണു കേജരിവാളിന്റെ പ്രതികരണം. മോശം കലാപങ്ങളിലല്ല, ഡല്‍ഹിയിലെ ഭരണത്തിലാണു ശ്രദ്ധിക്കേണ്ടതെന്നും കേജരിവാള്‍ അഭിപ്രായപ്പെട്ടു.

അതിനിടെ, കേജരിവാളിനെ ആപ് കണ്‍വീനര്‍സ്ഥാനത്തുനിന്നു നീക്കാന്‍ ഗൂഢാലോചന നടത്തിയെന്നതു ശുദ്ധ അസംബന്ധമാണെന്നും വിയോജിപ്പുകള്‍ തോന്നിയിട്ടുള്ളപ്പോഴെല്ലാം അക്കാര്യം തുറന്നുപറഞ്ഞിട്ടുണെ്ടന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. യോഗേന്ദ്ര യാദവിനെയും തന്നെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍