UPDATES

നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ടി

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുകയും നാളെ പോളിംഗ് ബൂത്തിലേക്ക് എല്ലാ കണ്ണുകളും നീളുകയും ചെയ്യുമ്പോള്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ വ്യാജക്കേസുകളുമായി ബിജെപി മുന്നോട്ട് വരുമെന്ന ആശങ്ക ആം ആദ്മി നേതാക്കള്‍ പങ്കുവയ്ക്കുന്നു. എഎപി നേതാവ് അശുതോഷ് നിരവധി ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് പുതിയ ആശങ്ക പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ കേസുകള്‍ എടുക്കാന്‍ ബിജെപി ഡല്‍ഹി പോലീസില്‍ സമ്മര്‍ദം ചെലുത്തകയാണെന്നും ട്വീറ്റില്‍ ആരോപിക്കുന്നു. 

എഎപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും അശുതോഷ് അറിയിച്ചു. എന്നാല്‍ പ്രചാരണം അവസാനിച്ചതിന് ശേഷവും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാനുള്ള എഎപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ ആരോപണങ്ങളെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു ആരോപിച്ചു. ഇത്തരം ആരോപണങ്ങളിലൂടെ ഡല്‍ഹി പോലീസിന്റെ മനോവീര്യം കെടുത്താനാണ് എഎപി ശ്രമിക്കുന്നതെന്നും റാവു ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍