UPDATES

ഡല്‍ഹിക്കു പുറത്തും വേരുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി

അഴിമുഖം പ്രതിനിധി

ഡല്‍ഹിക്കു പുറത്തേക്കും വേരോട്ടം വ്യാപിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഗാസിയബാദിലുള്ള വീട്ടില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് പാര്‍ട്ടി കൂടുതല്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന ആവശ്യം പരിഗണിക്കാന്‍ തീരുമാനമായത്. കെജരിവാള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി 24 മണിക്കൂറിനുള്ളില്‍ കൂടിയ യോഗത്തിലാണ് ആപ്പിന്റെ രാഷ്ട്രീയപ്രസക്തി രാജ്യത്ത് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടി തയ്യാറായത്. 

ഡല്‍ഹിയില്‍ നേടിയ ചരിത്രവിജയത്തോടെ ആം ആദ്മി പാര്‍ട്ടി സംശുദ്ധരാഷ്ട്രീയത്തിന്റെ ബദല്‍ മുന്നോട്ട് വച്ചിരിക്കുകയാണ്.ഡല്‍ഹിയിലെ ജനങ്ങള്‍ക്കുവേണ്ടി മികച്ച് നല്‍കാന്‍ ആഗ്രഹിക്കുന്നൊരു സര്‍ക്കാരാണ് ആപ്പിന്റെത്, അതിനാല്‍ തന്നെ പാര്‍ട്ടി രാജ്യത്ത് കൂടുതലായി വ്യാപിക്കേണ്ടതുമുണ്ടെന്ന് രാഷ്ട്രീയകാര്യസമിതിയംഗം സഞ്ജയ് സിംഗ് യോഗത്തില്‍ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലെപ്പോലെ തന്നെ തുല്യ ഉത്തരവാദിത്വം കാണിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ഇതിലൂടെ പാര്‍ട്ടിക്ക് രാജ്യവ്യാപകമായി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ കഴിയുമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ അഭിപ്രായമുയര്‍ന്നു.ഡല്‍ഹിക്കു പുറത്തുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംഘടന തലത്തിലും നേതൃത്വതലത്തിലും കൂടുതല്‍ കരുത്തുകാണിക്കണമെന്നും നിര്‍ദേശമുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍