UPDATES

ട്രെന്‍ഡിങ്ങ്

‘ഇളയ സഹോദരന്‍’ ബിജെപിയിലേക്കെന്ന് ആരോപണം, പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കെജ്രിവാള്‍

ഗുരുതരമായ ആരോപണങ്ങളാണ് കവിയായ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടുന്ന കുമാര്‍ വിശ്വാസിനെതിരേ അമാനത്തുള്ള ഖാന്‍ ഉയര്‍ത്തുന്നത്

തുടരെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കാള്‍ പാര്‍ട്ടിയില്‍ നടക്കുന്ന അന്തഃഛിദ്രങ്ങളാണു ആം ആംദമി പാര്‍ട്ടിയെ ഇപ്പോള്‍ അലട്ടുന്ന ഏറ്റവും വലിയ വിഷമം. പാര്‍ട്ടിയില്‍ നിന്നും നേതാക്കന്മാര്‍ കൊഴിഞ്ഞുപോകുന്നു. പോകുന്നവരെല്ലാം പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ആപ്പിന്റെ നിലപാട് വ്യതിയാനങ്ങളെയും വിമര്‍ശിക്കുന്നു. വിട്ടുപോകാതെ ഉള്ളില്‍ നില്‍ക്കുന്നവരാകട്ടെ പാര്‍ട്ടിക്കുള്ളില്‍ ശത്രുപാളയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ആരോപണം.

ഇപ്പോഴത്തെ കഥകളില്‍ പ്രധാനതാരം കുമാര്‍ വിശ്വാസാണ്. കുമാര്‍ പാര്‍ട്ടി വിടുന്നു, ബിജെപിയില്‍ ചേരുന്നു, കെജ്രിവാളിനെ പുറത്താക്കനും പാര്‍ട്ടി പിടിച്ചെടുക്കാനും നോക്കുന്നു എന്ന തരത്തില്‍ പലതരം ആരോപണങ്ങളണ് ഉയരുന്നത്. ഇതൊന്നും പൂര്‍ണമായി തള്ളിക്കളയാനും ആരും തയ്യാറാകുന്നില്ല. കുമാര്‍ വിശ്വാസ് പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും നേതൃസ്ഥാനത്തേക്ക് വരാന്‍ കരുക്കള്‍ നീക്കുന്നുവെന്നും പരസ്യമായി പറഞ്ഞത് സീനിയര്‍ നേതാവും ഓക്ലയില്‍ നിന്നുള്ള എംഎല്‍എയുമായ അമാനുത്തുള്ള ഖാനാണ്. തെരഞ്ഞെടുപ്പ് തോല്‍വികളുടെ കാരണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളല്ലെന്നു കുമാര്‍വിശ്വാസ് തുറന്നടിച്ചത് കെജ്രിവാളിനെ ലക്ഷ്യംവച്ചുകൊണ്ടു തന്നെയാണെന്ന് പാര്‍ട്ടിയുടെ പല നേതാക്കന്മാരും വിശ്വസിക്കുന്നു. പഞ്ചാബിലും ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ഇവിഎമ്മിന്റെതല്ലെന്നും നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉണ്ടായ കമ്യൂണക്കേഷന്‍ ഗ്യാപ്പ് മൂലമാണെന്നുമാണ് വിശ്വാസം തുറന്നടിച്ചത്. ആം ആആദ്മി പാര്‍ട്ടി ‘കോണ്‍ഗ്രസ്‌വത്കരി’ക്കപ്പെടുകയാണെന്ന വിമര്‍ശനവും കുമാര്‍ വിശ്വാസം ഉയര്‍ത്തിയിരുന്നു.
അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്ദിയ, തൊഴില്‍വകുപ്പ് മന്ത്രി ഗോപാല്‍ റായ് എന്നിവര്‍ പഞ്ചാബിലെയും ഡല്‍ഹിയിലേയും പരാജയ കാരണം വോട്ടിംഗ് മെഷീന്‍ തന്നെയാണെന്നു വാദിക്കുന്നവരാണ്.

പാളയത്തല്‍ പട വലുതാകുന്നുണ്ടെന്നു മനസിലാക്കിയുള്ള ഇടപെടലാണു അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ നടത്തുന്നത്. കുമാര്‍ വിശ്വാസിനും തനിക്കും ഇടയില്‍ തര്‍ക്കങ്ങളുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളയുകയാണ്. തന്റെ ഇളയ സഹോദരനാണു കുമാര്‍ വിശ്വാസ് എന്നും ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരും നോക്കേണ്ടെന്നും തന്റെ നേതാക്കളോടുള്ള താക്കീതെന്നവണ്ണം കേജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. കുമാര്‍ വിശ്വസും ഇതു റീട്വീറ്റ് ചെയ്യുകയുമുണ്ടായി. പക്ഷേ ട്വീറ്റുകളുടെ കാര്യത്തിലെ ഒരുമ വ്യക്തിപരമായി ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്നു തന്നെയാണു അമാനുത്തുള്ള ഖാനെപ്പോലുള്ളവര്‍ പറയുന്നത്.

ഗുരുതരമായ ആരോപണങ്ങളാണ് കവിയായ രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടുന്ന കുമാര്‍ വിശ്വാസിനെതിരേ അമാനുള്ള ഖാന്‍ ഉയര്‍ത്തുന്നത്. ആപ്പിന്റെ ഉന്നതാധികര സമിതിയായ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി(പിഎസി) അംഗമായ അമാനുത്തുള്ള ഖാന്‍ ആരോപിക്കുന്നത് കുമാര്‍ വിശ്വാസ് ആപ്പിന്റെ എംഎല്‍മാരെ തന്റെ വീട്ടില്‍ വിളിച്ചുവരുത്തുകയും കെജ്രിവാളിനെതിരേ ഗൂഡാലോചന നടത്തിയുമെന്നുമാണ്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നും കെജ്രിവാളിനെ പുറത്താക്കാനാണ് ലക്ഷ്യമെന്നും അതല്ലെങ്കില്‍ ബിജെപിയില്‍ ചേരുകയായിരിക്കും കുമാര്‍ വിശ്വാസ് ചെയ്യുന്നതെന്നും ഖാന്‍ ഉറപ്പിച്ചു പറയുന്നത്.

“കുഴപ്പങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനാണ് അയാള്‍ (കുമാര്‍ വിശ്വാസ്) ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎല്‍എമാരെ വീട്ടില്‍ വിളിച്ചു വരുത്തി അയാള്‍ ആവശ്യപ്പെടുന്നത് തന്നെ പാര്‍ട്ടിയുടെ കണ്‍വീനര്‍ ആക്കണമെന്നാണ്. അതല്ലെങ്കില്‍ എല്ലാവരും തനിക്കൊപ്പം ബിജെപിയിലേക്കു വരണമെന്നും ഒരാള്‍ക്ക് 30 കോടി രൂപ വീതം നല്‍കാമെന്നും പറഞ്ഞു. മുമ്പ് യോഗേന്ദ്ര യാദവ് ശ്രമിച്ചതും ഇതിനൊക്കെ തന്നെയായിരുന്നു. ബിജെപിയുടെ ആവശ്യപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നാണു ഞാന്‍ കരുതുന്നത്. കുമാറിന്റെ വീട്ടില്‍ യോഗം നടന്നെന്ന കാര്യം എന്നോട് അതില്‍ പങ്കെടുത്ത പത്തോളം എംഎല്‍എമാര്‍ തന്നെ തുറന്നു സമ്മതിച്ചതാണ്”- അമാനുള്ള ഖാന്‍ പറഞ്ഞു. നാലു എംഎല്‍എമാരും ഒരു മന്ത്രിയും കുമാറിന്റെ വാക്കുകളില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരമെന്നും ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വിവരങ്ങള്‍ ഖാന്‍ മാധ്യമങ്ങള്‍ക്കു സന്ദേശം അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ തന്നെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തയ്യാറായതുമില്ല. സമയവാട്ടെ എന്നുമാത്രം പറയുന്നു.

ഖാന്റെ സന്ദേശം മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതോടെയാണ് കെജ്രിവാളിന്റെ അടിയന്തര ഇടപെടല്‍. കുമാര്‍ എന്റെ ഇളയ സഹോദരനാണ്. ചിലയാളുകള്‍ ഞങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടിയുടെ ശത്രുക്കളായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവരുടെ വഴി നോക്കട്ടെ, ഒരാള്‍ക്കും ഞങ്ങളെ പിരിക്കാന്‍ കഴിയില്ല; ഇതായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. ഈ ട്വീറ്റ് കുമാര്‍ വിശ്വാസ് റീട്വീറ്റ് ചെയ്തു. തങ്ങളുടെ അഭിപ്രായങ്ങള്‍ ഒന്നാണെന്നുകാണിക്കാന്‍ ഈ റീട്വീറ്റിന് എത്രകണ്ട് കഴിയുമെന്നാണ് ചിലര്‍ ചോദ്യം ഉയര്‍ത്തുന്നത്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ ഒരുവിഭാഗം നേതാക്കള്‍ കുമാര്‍ വിശ്വാസിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും കെജ്രിവാളും സിസോദിയയും ഡല്‍ഹി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും വിവാദ നേതാവുമായ സോംനാഥ് ഭാരതി ഇതില്‍ പ്രമുഖനാണ്. കുമാര്‍ വിശ്വാസിനെ പാര്‍ട്ടി കണ്‍വീനര്‍ ആക്കുകയും കേജ്രിവാള്‍ ഭരണത്തില്‍ ശ്രദ്ധയൂന്നുകയും ചെയ്യണം എന്ന അഭിപ്രായം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍