UPDATES

ഡല്‍ഹി കഴിഞ്ഞു. അടുത്ത ലക്ഷ്യം രാജ്യം പിടിക്കലെന്ന് എഎപി

 

അഴിമുഖം പ്രതിനിധി

ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ എഎപി ലക്ഷ്യമിടുന്നു. ഡല്‍ഹിയിലെ ഉജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും സാന്ന്യദ്ധ്യമുറപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കില്ലെന്നും എഎപി യുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. 

മൂന്നാം മുന്നണി പോലുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ സൗകര്യത്തിന് വേണ്ടിയുള്ള ധാരണകള്‍ മാത്രമാണ്. ഇതു പോലുള്ള സംഘങ്ങളില്‍ ആംആദ്മി പാര്‍ട്ടി ചേരില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണച്ച കക്ഷികളുമായി പോലും ധാരണയുണ്ടാക്കില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

തങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനെതിരായ സംവിധാനമാണ്. ദീര്‍ഘകാലത്തേക്കും ഇടക്കാലത്തേക്കും പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ദേശീയ രാഷ്ട്രീയത്തിലെ ബദലായി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിക്കും പഞ്ചാബിനും പുറമെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ എഎപി സാന്നിദ്ധ്യമുറപ്പിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍