UPDATES

ആം ആദ്മി നിര്‍ണായക ദേശീയ കൗണ്‍സില്‍ ഇന്ന്

അഴിമുഖം പ്രതിനിധി

ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ ഇന്ന് ചേരും. പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് യോഗം. സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും, പ്രശാന്ത് ഭൂഷണും രാജിസന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം കെജരിവാളിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. അതിന് തൊട്ടു പിറകെ കെജരിവാള്‍ പക്ഷവും പത്രസമ്മേളനം നടത്തി യോഗേന്ദ്ര യാദവിനും, പ്രശാന്ത് ഭൂഷണും മറുപടി നല്‍കുകയുണ്ടായി. പ്രശാന്ത് ഭൂഷന്റേയും, യോഗേന്ദ്ര യാദവിന്റേയും ആം ആദ്മിയിലെ ഭാവി ഇന്ന് ചേരുന്ന യോഗത്തില്‍ നിര്‍ണയിക്കപ്പെടും.

തങ്ങള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായാല്‍ പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. അജ്ഞാത കമ്പനികളില്‍നിന്നു പാര്‍ട്ടിക്കു ഫണ്ട് ലഭിച്ചത്, എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമം നടത്തിയത്, പാര്‍ട്ടി എംഎല്‍എ യുടെ ഗോഡൗണില്‍നിന്നു മദ്യം പിടിച്ചത്, നിയമമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇരുവരുടേയും ആവശ്യം. ആവശ്യങ്ങള്‍ കൗണ്‍സിലില്‍ പ്രമേയമായി അവതരിപ്പിക്കും. യോഗം വീഡിയോയില്‍ പകര്‍ത്താനും നീക്കമുണ്ട്.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവിനേയും, പ്രശാന്ത് ഭൂഷണേയും പുറത്താക്കാന്‍ കെജരിവാള്‍ പക്ഷം കൗണ്‍സിലിള്‍ പ്രമേയം കൊണ്ടുവന്നേക്കും. എന്നാല്‍ പുറത്താക്കല്‍ അത്ര എളുപ്പമാകില്ല. പാര്‍ട്ടി ഭരണഘടനപ്രകാരം അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാനുള്ള അധികാരം പാര്‍ട്ടി ലോക് പാലിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍