UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍ക്രഡിബിള്‍ ഇന്ത്യയ്ക്ക് ആമീര്‍ ഖാന്‍ കോട്ടം വരുത്തി: അമിതാഭ് കാന്ത്

അഴിമുഖം പ്രതിനിധി

അസഹിഷ്ണുതയെ കുറിച്ചുള്ള ആമീര്‍ ഖാന്റെ പ്രസ്താവന രാജ്യത്തിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് കോട്ടം വരുത്തിയെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ സെക്രട്ടറി അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയിലെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണം ആരംഭിച്ചതിന് പിന്നിലെ ബുദ്ധി കേന്ദ്രം കാന്ത് ആയിരുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ആമീര്‍ ഖാന്‍. അടുത്തകാലത്ത് ആമീര്‍ നടത്തി അസഹിഷ്ണുതാ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ആമീറിനെ ഒഴിവാക്കിയതെന്ന വിവാദം ഉയര്‍ന്നിരുന്നു.

‘ഒരു ബ്രാന്‍ഡ് അംബാസഡര്‍ ബ്രാന്‍ഡിന് പ്രചാരണം നല്‍കുന്നയാളാണ്. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇന്ത്യയെ ഇന്‍ക്രഡിബിള്‍ ഇന്ത്യയായി പ്രചരിപ്പിച്ചാല്‍ മാത്രമേ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വരുകയുള്ളൂ. എന്നാല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇന്ത്യ അസഹിഷ്ണുവാണ് എന്ന് പറയുകയാണെങ്കില്‍ അയാള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബസിഡറായി പ്രവര്‍ത്തിക്കുന്നില്ല,’ അമിതാഭ് കാന്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആമീര്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്. ബോളിവുഡ് താരമായ ഷാറൂഖ് ഖാനും അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ആമീറിന്റേയും പ്രസ്താവന വന്നത്.

‘ആമീര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് കോട്ടം വരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ഇന്ത്യയിലേക്ക് വരികയില്ല. ഒരു അംബാസഡര്‍ ബ്രാന്‍ഡ് പ്രചരിപ്പിക്കുകയാണ് വേണ്ടത്. അതിനെ നശിപ്പിക്കരുത്,’ കാന്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍