UPDATES

വായിച്ചോ‌

ലിംഗവിവേചനത്തിനെതിരെ ആമിർ ഖാന്റെ ഗുർദീപ് സിംഗ് & ഡോട്ടേഴ്സ് ബേക്കറി- വീഡിയോ

48 സെക്കന്‍ഡ് വീഡിയോ സ്റ്റാര്‍ പ്ലസിന്റെ ടാഗ് ലൈനായിട്ടാണ് എത്തിയിരിക്കുന്നത്

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്നു ബോളിവുഡ് താരം ആമിര്‍ഖാന്റെ പുതിയ വീഡിയോ വൈറലാകുന്നു. ലിംഗ വിവേചനത്തെ തകര്‍ക്കുന്ന ആശയം ഉള്‍കൊള്ളിച്ച ഈ വീഡിയോ സാമൂഹികമാധ്യങ്ങളില്‍ഏറെ പ്രശംസ നേടി കഴിഞ്ഞു. നീതിഷ് തിവാരിയും ആമിര്‍ഖാനും അഭിനയിച്ചിരിക്കുന്ന ഈ 48 സെക്കന്‍ഡ് വീഡിയോ സ്റ്റാര്‍ പ്ലസിന്റെ ടാഗ് ലൈനായിട്ടാണ് എത്തിയിരിക്കുന്നത്. പുതിയ ചിന്താഗതികളുമായി തങ്ങളുടെ ഷോകളും പരമ്പരകളും മാറ്റുന്നതിനും അതിന് പിന്തുണയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ പ്ലസ് വീഡിയോ ഇറക്കിയിരിക്കുന്നത്. ” ഷൂന്‍ തേ ഷാന്‍. ഹാഷ് നയി സോച്ച് ലൗ’ എന്ന തലക്കെട്ടോടാണ് വീഡിയോ എത്തിയിരിക്കുന്നത്.

വീഡിയോയില്‍- ബേക്കറി ഷോപ്പില്‍ സന്തോഷത്തോടെ ഇരിക്കുന്ന സര്‍ദാര്‍ജിയുടെ(ആമിര്‍ ഖാന്‍) അടുത്തേക്ക് മധുര പലഹാര വാങ്ങാന്‍ എത്തുകയാണ് നിതീഷ് തിവാരി. കച്ചവടം നല്ലരീതിയില്‍ നടക്കുന്നതില്‍ സന്തോഷവാനാണല്ലോ? (നിതീഷ്), ഇതൊന്നും എന്റെ മിടുക്കല്ല മക്കളുടെ കഴിവാണ് , ഇവര്‍ ഇന്റര്‍നെറ്റ് വഴി ബിസിനസ് വിപൂലീകരിച്ചു (ആമീര്‍). നിങ്ങളുടെ ആണ്കുട്ടികളാണോ ഇതൊക്കെ നോക്കി നടത്തുന്നത് (നിതീഷ്), സാര്‍ ആണ്‍കുട്ടികളല്ല പെണ്‍കുട്ടികളാണ്(ആമിര്‍) എന്ന് പറയുമ്പോള്‍ നിതീഷിന്റെ മുഖത്ത് അത്ഭുതം ഉണ്ടാവുകയും പുറത്തിറങ്ങി കടയുടെ പേര് നോക്കുമ്പോള്‍ ‘ഗൂര്‍ദീപ് സിംഗ്&ഡോട്ടേഴ്‌സ്’ എന്ന് ഇട്ടിരിക്കുന്നത് കാണുകയും ചെയ്യുന്നതോടെ വീഡിയോ ആവസാനിക്കുന്നു.

ഈ വീഡിയോ നല്‍കുന്ന സന്ദേശമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യരാണെന്നും അവര്‍ക്കും (പെണ്‍കുട്ടികള്‍) ഏതു മേഖലയിലും വിജയിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള സന്ദേശമാണ് ഇത് നല്‍കുന്നത്. ഓഗ്‌ലവി -യാണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/kk15uM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍