ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സിനിമായാണ് ദംഗല്‍
ഇന്ത്യന്‍ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡിന്റെ ചരിത്രം ഇനി ദംഗലിന്റെ പേരില്‍ അറിയപ്പെടും. എസ് എസ് രാജമൗലിയുടെ ബാഹുബലി2 ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമായി കോടികള്‍ കൊയ്തു മുന്നേറുകയാണെങ്കിലും ആമിര്‍ ഖാന്റെ ദംഗല്‍ ആ മുന്നേറ്റം തകര്‍ത്ത് മുന്നില്‍ കയറിയിരിക്കുകയാണ്. ആഗോളത്തില്‍ 1700 കോടി രൂപ കളക്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡാണ് ദംഗല്‍ സ്വന്തമാക്കിയത്.
ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തന്റെ ട്വിറ്ററിലൂടെ ദംഗള്‍ ഗ്ലോബല്‍ ബോക്സ് ഓഫിസില്‍ നിന്നും 1,700 കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. ചൈനയില്‍ നിന്നും ചിത്രം 942 കോടിയും തായ്വാനില് നിന്നും 32 കോടിയും ബാക്കി രാജ്യങ്ങളില്‍ നിന്നെല്ലാമായി 745 കോടിയുമാണ് സ്വന്തമാക്കിയത്. മൊത്തം 1719 കോടി രൂപ ദംഗല്‍ സ്വന്തമാക്കി. ചൈനയില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ തന്നെ ആയിരം കോടി കളക്ഷന്‍ അവിടെ നിന്നു തന്നെ സ്വന്തമാക്കും. 9,000 സ്ക്രീനുകളിലാണ് ചൈനയില്‍ ദംഗല്‍ പ്രദര്‍ശിപ്പിക്കുന്നത്.