UPDATES

51 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ആം ആദ്മി

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 51 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് ഭൂരിപക്ഷം നേടി തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വിശ്വാസം ആം ആദ്മിക്ക് കൈവന്നത്. യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ സര്‍വേയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 51 ആം ആദ്മി നേടുമ്പോള്‍ ബിജെപിക്ക് ലഭിക്കുന്നത് 15 സീറ്റുകള്‍ മാത്രം, കോണ്‍ഗ്രസും ഇതര പാര്‍ട്ടികള്‍ക്കുമായി 4 സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. ആം ആദ്മിയുടെ നേതാവ് അരവിന്ദ് കെജ്രിവാളിനെയാണ് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി ഭൂരിഭാഗവും പിന്തുണയ്ക്കുന്നതും. കെജ്രിവാളിനെ 53 ശതമാനം മുഖ്യമന്ത്രിയായി ആഗ്രഹിക്കുമ്പോള്‍, ബിജെപിയുടെ കിരണ്‍ ബേദിക്ക് 34 ശതമാനം മാത്രം പിന്തുണയാണുള്ളത്.മറ്റു സര്‍വേകളും ആം ആദ്മിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

എന്നാല്‍ ആം ആദ്മിയുടെ പ്രവചനത്തെ ബിജെപി ക്യാമ്പ് തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് 41 മുതല്‍ 43 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ബിജെപി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നതെന്ന് പാര്‍ട്ടി പറഞ്ഞു. എന്നാല്‍ തികച്ചും വസ്തുനിഷ്ഠമായാണ് തങ്ങള്‍ സര്‍വേ നടത്തിയതെന്നും പിഴവുണ്ടാകില്ലെന്നുമാണ് ബിജെപിയുടെ മറുപടിയോട് പ്രതികരിച്ചുകൊണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ആം ആദ്മി 46 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ ബിജെപിക്ക് 33 ശതമാനം വോട്ടുകള്‍ നേടാനെ കഴിയൂ, കോണ്‍ഗ്രസിന് 11 ഉം മറ്റുള്ളവര്‍ക്ക് 10 ഉം ശതമാനം വോട്ടുകള്‍ മാത്രം കിട്ടുകയുള്ളൂവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍