UPDATES

സ്വരാജ് സംവാദ്; ആപ്പ് വിമതവിഭാഗം പുതിയ സംഘടനയ്ക്ക് രൂപം നല്‍കി

അഴിമുഖം പ്രതിനിധി

ആം ആദ്മി പാര്‍ട്ടിയിലെ വിമതവിഭാഗം പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. സ്വരാജ് സംവാദ് എന്ന് പേരിട്ടിരിക്കുന്ന പ്രസ്ഥാനം ആറ് മാസം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കണോ എന്ന് തീരുമാനിക്കും. അതുവരെ ആം ആദ്മി പാര്‍ട്ടിയില്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

ഗുര്‍ഗാവില്‍ ഇന്നലെ നടന്ന സ്വരാജ് സംവാദിന്റെ ആദ്യ യോഗത്തില്‍ എഎപി വോളണ്ടിയര്‍മാരുടെയും അംഗങ്ങളുടെയും ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ തുടര്‍ന്നാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. വോട്ടെടുപ്പില്‍ 2,157 പേര്‍ പങ്കെടുത്തു. ഇതില്‍ 70 ശതമാനം ആം ആദ്മിയില്‍ തുടര്‍ന്നുകൊണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ അനുമതി നല്‍കി. 25 ശതമാനം പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്. 

ഇതിനിടെ വിമത യോഗം വിളിച്ചതിന്റെ പേരില്‍ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനും എതിരെ നടപടിയെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍