UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി കൊല്ലുന്നതിനു മുന്നേ ആം ആദ്മി ആത്മഹത്യ ചെയ്യും; യോഗേന്ദ്ര യാദവ്

ആത്മഹത്യയുടെ കാരണങ്ങള്‍ ഡല്‍ഹിയിലെ ഭരണം

ഡല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ പിണഞ്ഞ കനത്ത തോല്‍വിയില്‍ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ചു യോഗേന്ദ്ര യാദവ്. ബിജെപി കൊല്ലുന്നതിനു മുമ്പ് അവര്‍ തന്നെ ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണു കാണുന്നതെന്നായിരുന്നു ആം ആദ്മിയിലെ മുന്‍ നേതാവും സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്രന്റെ പരിഹാസം. ഡല്‍ഹിയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുറാലിയിലും റോഡ് ഷോകളിലും ജനസഭകളിലും പദയാത്രകളിലും പങ്കെടുത്തുകൊണ്ടിരിക്കുകയാണ് യോഗേന്ദ്ര യാദവ് ഇപ്പോള്‍. ഇതിനിടയിലാണു താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിക്കാന്‍ യാദവ് തയ്യാറായത്.

ബിജെപി ആം ആദ്മി പാര്‍ട്ടിയെ കൊല ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അതിനു മുന്നേ തന്നെ ദുര്‍ഭരണം, അഴിമതി, വിട്ടുവീഴ്ചകള്‍,കുറ്റകൃത്യങ്ങള്‍-എന്നിവ എല്ലാം ചേര്‍ത്തുവച്ച് ആം ആദ്മി ആത്മഹത്യ ചെയ്യാനാണ് സാധ്യത- യാദവ് പറഞ്ഞു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ബിജെപി ഓവര്‍ ടൈം പണി ചെയ്തിട്ടുണ്ട്. പക്ഷേ ആപ് സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പലതും ഇനിയും വെളിയില്‍ വരാന്‍ ഉണ്ടെന്നും യോഗേന്ദ്രയാദവ് കുറ്റപ്പെടുത്തി.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍