UPDATES

സൗമ്യ നിങ്ങളുടെ ‘റിയാലിറ്റി ന്യൂസ് ഷോ’ കൊഴുപ്പിക്കാനുള്ള പേര് മാത്രമോ? ആഷിക് അബു

അഴിമുഖം പ്രതിനിധി

സൗമ്യ വധക്കേസില്‍ പ്രോസിക്യുഷന് തിരിച്ചടിയാകുകയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകും ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വിധി പ്രസ്താവന തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്ന പേരില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു. ഇതിനിടയില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മാതൃഭൂമി ന്യൂസ് ചര്‍ച്ചയെയും അവതാരകന്‍ വേണുവിനെയും വിമര്‍ശിച്ചു കൊണ്ട് സംവിധായകന്‍ ആഷിക് അബു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

ഇന്ത്യൻ നിയമവ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവർ സൗമ്യക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷ നിലനിർത്തുമ്പോൾ , നാലാം തൂണുകൾ ഇങ്ങനെ അധപധിക്കുന്നത് കഷ്ടമാണ്. കേസിന്റെ അന്വേഷണത്തിൽ, കോടതിയിൽ പറഞ്ഞതിൽ, കുറ്റവാളിയുടെ സാമ്പത്തിക പശ്ചാത്തലം എന്നിവ അന്വേഷിക്കുകയാണ് സർക്കാരിനൊപ്പം മാധ്യമങ്ങളും ചെയ്യേണ്ടത്. സൗമ്യ നിങ്ങളുടെ ‘റിയാലിറ്റി ന്യൂസ് ഷോ’ കൊഴുപ്പിക്കാനുള്ള പേര് മാത്രമാണോ വേണു ?


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍