UPDATES

ട്രെന്‍ഡിങ്ങ്

കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയിലുണ്ട്; സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി പറഞ്ഞതോര്‍മിപ്പിച്ച് ആഷിഖ്‌

സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍ ഡിജിപിക്കെതിരേ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുകയാണ്‌

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ തന്റെ രാഷ്ട്രീയം ധ്വനിപ്പിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരേ വ്യാപകപ്രതിഷേധം ഉയരുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍ ഡിജിപിക്കെതിരേ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ സംവിധായകന്‍ ആഷിഖ് അബു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാചകങ്ങള്‍ കുറിച്ചുകൊണ്ടാണ് സെന്‍കുമാറിനെതിരേ പരോക്ഷമായ വിമര്‍ശനം നടത്തുന്നത്.

സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധമെന്നും സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമെന്നും തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഉന്നയിച്ചത്. ‘നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ..’
സ: പിണറായി വിജയന്‍ (മുന്‍പേ പറഞ്ഞത് )

ഇതായിരുന്നു ആഷിഖിന്റെ പോസ്റ്റ്.  ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ അതില്‍ ആര്‍എസ്എസ് ഇല്ലേയെന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും പറയുന്ന സെന്‍കുമാര്‍ കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിംകുട്ടികളാണെന്നും പറഞ്ഞുവയ്ക്കുകയാണ്.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിങ്ങള്‍; വര്‍ഗീയത പറഞ്ഞ് സെന്‍കുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍