UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ സ്ത്രീയേയും എന്‍സിപിയില്‍ ചേര്‍ക്കുക മാത്രമാണ് വഴി മിസ്റ്റര്‍ അജിത് കുമാര്‍; പരിഹാസവുമായി ആഷിഖ് അബു

ശശീന്ദ്രനൊപ്പമുള്ള ഫോട്ടോ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നതിനെതിരേ പെണ്‍കുട്ടി പരാതി നല്‍കിയ സാഹചര്യത്തിലാണ് ആഷിഖിന്റെ പരിഹാസം

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മലപ്പുറം സ്വദേശി പരാതി നല്‍കിയ സാഹചര്യത്തില്‍ മംഗളം ചാനല്‍ എംഡിയും സിഇഒ യുമായ ആര്‍. അജിത് കുമാറിനെ പരിഹാസരൂപേണ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീ പരാതി നല്‍കിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ഇട്ട കുറിപ്പാലാണ് അജിത് കുമാറിനെ ആഷിഖ് പരിഹസിക്കുന്നത്.

ആഷിഖ് അബുവിന്റെ കുറിപ്പ് ഇതാണ്:

ദാണ്ടെ, ഒന്നിലധികം പരാതികളുള്ള കേസ്. ഇതില്‍ ഒരു സ്ത്രീയെ സദാചാര പോലിസിങ് നടത്തി അപമാനിക്കാകുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധ ആക്രമണം ഒരു നിരപരാധിയുടെ നേരെ. ഇനി ഇവരെ എന്‍ സി പിയില്‍ ചേര്‍ക്കുക മാത്രമാണ് വഴി മിസ്റ്റര്‍ അജിത്കുമാര്‍. ഇത് നിങ്ങള്‍ പറഞ്ഞ ‘പൊതുസമൂഹത്തിന്റെ’ ചെക്ക് !

അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയത് ഈ പെണ്‍കുട്ടിയോട് ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വനിതാ കമ്മീഷനിലും ഈ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ത്ഥന എന്ന നിലയില്‍ മറ്റൊരു കുറിപ്പും ആഷിഖ് ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ട്. വ്യക്തിഹത്യയും ഹണി ട്രാപ്പും ബ്ലാക്‌മെയിലിംഗും കുറ്റകരമല്ലാത്ത, സാധാരണ നിലയില്‍ ഒരു മാധ്യമസ്ഥാപനം അഹങ്കാരത്തോടെ ഇനിയും ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ഘട്ടത്തില്‍ ആ ആക്രമണത്തെയും ഭീഷണിയെയും നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും അങ്ങേയെയും ഇവിടുത്തെ പുരോഗമന മലയാളി സമൂഹം പ്രതീക്ഷയോടെ കാണുന്നുണ്ടെന്നായിരുന്നു ആഷിഖ് എഴുതിയത്.

സര്‍, ഒരു ജനതയുടെ സാംസ്‌ക്കാരിക പുരോഗതിയെ പണത്തിനു വേണ്ടി ആക്രമിക്കുകയാണിവര്‍. വ്യക്തിഹത്യയും ഹണി ട്രാപ്പും ബ്ലാക്‌മെയിലിംഗും കുറ്റകരമല്ലാത്ത, സാധാരണ നിലയില്‍ ഒരു മാധ്യമസ്ഥാപനം അഹങ്കാരത്തോടെ ഇനിയും ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ഘട്ടത്തില്‍ ആ ആക്രമണത്തെയും ഭീഷണിയെയും നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും അങ്ങേയെയും ഇവിടുത്തെ പുരോഗമന മലയാളി സമൂഹം പ്രതീക്ഷയോടെ കാണുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍