UPDATES

കായികം

ലോകകപ്പ് നഷ്ടപ്പെടുത്തിയത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട; എ ബി ഡിവില്ലിയേഴ്‌സ്

Avatar

അഴിമുഖം പ്രതിനിധി

2015 ലെ എകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെടാന്‍ കാരണം കറുത്ത വര്‍ഗക്കാരുടെ ക്വാട്ട തികയ്ക്കാനുള്ള നിര്‍ബന്ധമാണെന്നു എ ബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ നായകന്റെ ആത്മകഥയായ എ ബി: ദി ഓട്ടോബയോഗ്രഫിയിലാണ് ഡിവില്ലിയേഴ്‌സ് ഇത്തരമൊരു കുറ്റപ്പെടുത്തല്‍ നടത്തുന്നത്. കറുത്ത വര്‍ഗക്കാരുടെ ക്വാട്ട തികയ്ക്കാനുള്ള ശ്രമമാണ് സന്തുലിതമായ ടീം ഒരുക്കുന്നതില്‍ തടസ്സമായെന്ന് അദ്ദേഹം എഴുതുന്നു.

ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാണ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയും അണിനിരത്താന്‍ ക്യാപ്റ്റനായ ഡിവില്ലിയേഴ്‌സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തിനു മുമ്പേയുള്ള ടീം മീറ്റിംഗില്‍ കാര്യങ്ങള്‍ തകിടം മറിച്ചു. ബൗളറായ കെയ്ല്‍ അബോട്ടിനെ ഒഴിവാക്കി വെര്‍ണര്‍ ഫിലാന്‍ഡറെ ഉള്‍പ്പെടുത്താനായിരുന്നു ഡിവില്ലിയേഴ്‌സിനു മുകളില്‍ നിന്നും കിട്ടിയ നിര്‍ദേശം. അബാട്ട് വെള്ളക്കാരനും വെര്‍ണര്‍ കറുത്തവംശജനുമായിരുന്നു. ഈ മാറ്റം ടീം ഘടനയെ ബാധിച്ചെന്നും അതു മത്സരത്തിലെ തോല്‍വിക്കു കാരണമായെന്നും ആത്മകഥയില്‍ ദി ഡ്രീം എന്നു തലക്കെട്ടു കൊടുത്തിരിക്കുന്ന അധ്യായത്തില്‍ ഡിവില്ലിയേഴ്‌സ് എഴുതുന്നു.

അബാട്ടിനെ ഒഴിവാക്കി വെര്‍ണറെ ഉള്‍പ്പെടുത്താനുള്ള കാരണമായി പറഞ്ഞത് ടീമില്‍ നാലുപേരെങ്കിലും കറുത്തവംശജര്‍ ഉണ്ടായിരിക്കണമെന്നതായിരുന്നു. എന്നാല്‍ ടീമിലെത്തിയ ഫിലാന്‍ഡറാകട്ടെ പരിക്കില്‍ നിന്നും പൂര്‍ണ മുക്തനായിരുന്നില്ല. എന്നിട്ടും അദ്ദേഹം ടീമിലെത്തിയെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.

ശരീരത്തിന്റെ നിറം നോക്കി കളിക്കാരെ ഉള്‍പ്പെടുത്തുന്ന, കാലഹരണപ്പെട്ട രീതി തന്നെ തളര്‍ത്തിയെന്നും ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നും ഡിവില്ലിയേഴ്‌സ് വിശ്വസിക്കുന്നു. ടീമില്‍ എത്ര കറുത്തവര്‍ഗക്കാര്‍ ഉണ്ടെന്ന് ആരും എണ്ണിനോക്കില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. എന്നാല്‍ ആരാണ് ഫിലാന്‍ഡറെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കുന്നില്ല.

അടുത്ത മാസമാണ് ഡിവില്ലിയേഴ്‌സിന്റെ ആത്മകഥ പുറത്തിറങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍