അഴിമുഖം പ്രതിനിധി
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയരോസ്തമി (76) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുര്‍ന്ന് ഫ്രാന്‍സില്‍ ചികിത്സയിലായിരുന്നു. ഇറാന്‍ പുതുയുഗ സിനിമയുടെ വക്താവായാണ് കിയരോസ്തമി അറിയപ്പെടുന്നത്. 1940 ജൂണ്‍ 22ന് തെഹ്റാനിലാണ് അദ്ദേഹത്തിന്റെ ജനനം. പരസ്യമേഖലയിലൂടെ സിനിമാലോകത്തേക്ക് പ്രവേശിച്ച കിയരോസ്തമിയുടെ ആദ്യ ചിത്രം ദ റിപ്പോര്‍ട്ട് ആയിരുന്നു. ക്ലോസ്അപ്പ്, ടേസ്റ്റ് ഓഫ് ചെറി, ദ വിന്‍ഡ് വില്‍ ക്യാരി അസ്, ടെന്‍, ഷിറിന്‍, സെര്‍ട്ടിഫൈഡ് കോപ്പി, ലൈക്ക് സംവണ്‍ ഇന്‍ ലവ് തുടങ്ങിയവ നാലു പതിറ്റാണ്ടിനിടയില്‍ അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. ചലചിത്ര മേളകളിലൂടെ കേരളത്തിന് സുപരിചിതനായ സംവിധായകനാണ് കിയരോസ്തമി. 2012ല്‍ ‘ലൈക്ക് സംവണ്‍ ഇന്‍ ലവ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.