UPDATES

വിദേശം

അബ്ദേല്‍ ഫത്തേ അല്‍ സിസി വീണ്ടും ഈജിപ്റ്റ് പ്രസിഡന്റ്; എതിരാളികളെ ഒതുക്കി 92 ശതമാനം വോട്ട്

92 ശതമാനം വോട്ടോടെയാണ് അധികാരത്തുടര്‍ച്ച. അതേസമയം ആകെ പോള്‍ ചെയ്തത് 41.5 ശതമാനം വോട്ട് മാത്രമെന്നും അല്‍ അഹ്രാം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് പ്രധാന എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്തെ അല്‍ സിസിക്ക് 92 ശതമാനം വോട്ടോടെ അധികാരത്തുടര്‍ച്ച. അതേസമയം ആകെ പോള്‍ ചെയ്തത് 41.5 ശതമാനം വോട്ട് മാത്രമെന്നും അല്‍ അഹ്രാം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂസ മുസ്തഫ മൂസ ആയിരുന്നു തിരഞ്ഞെടുപ്പില്‍ സിസിയുടെ പ്രധാന എതിരാളി. ഹോസ്‌നി മുബാറകിന്റെ ഏകാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച ജനകീയ മുന്നേറ്റത്തിന് ശേഷം നടന്ന തിരഞ്ഞടുപ്പില്‍ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയേയും മുര്‍സിയുടെ പാര്‍ട്ടിയായ മുസ്ലീംബ്രദര്‍ഹുഡിനേയും പുറത്താക്കിയാണ് 2013ല്‍ ആര്‍മി ചീഫ് ആയ അല്‍ സിസി അധികാരം പിടിച്ചത്.

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 96.9 ശതമാനം വോട്ട് നേടിയാണ് അല്‍ സിസി അധികാരത്തിലെത്തിയത്.
എന്നാല്‍ കഴിഞ്ഞ തവണ 47 ശതമാനം പേര്‍ ഈജിപ്റ്റില്‍ വോട്ട് ചെയ്തിരുന്നു. വോട്ട് ചെയ്യാത്തതിന് വ്യക്തമായ കാരണം ബോധിപ്പിക്കാത്തവര്‍ക്ക് 500 ഈജീപ്ഷ്യന്‍ പൗണ്ട് പിഴയിടുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭീഷണി മുഴക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഔദ്യോഗിക പ്രചാരണ പരിപാടികളിലോ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലോ സിസി പങ്കെടുത്തിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍