UPDATES

അഭിനവ് ബിന്ദ്രയും പുറത്ത്; ഷൂട്ടിംഗില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം

Avatar

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു കൊണ്ട് അഭിനവ് ബിന്ദ്രയും പുറത്തായി. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിന്ദ്രയ്ക്ക് നേരിയ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്.

അവസാന റൗണ്ടില്‍ നാല് പേരായി ചുരുങ്ങിയ മത്സരത്തില്‍ അവസാന ഷൂട്ടില്‍ .5 പോയിന്റിന്റെ വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്. അവസാന ഷൂട്ടില്‍ റഷ്യന്‍ താരം 10.5 പോയന്റ് നേടിയപ്പോള്‍ ബിന്ദ്രയ്ക്ക് 10 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു.

163.8 പോയിന്റാണ് ഫൈനലില്‍ ബിന്ദ്രയുടെ സമ്പാദ്യം. ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരുന്ന മത്സരയിനമായിരുന്നു 10 മീറ്റര്‍ എയര്‍റൈഫിള്‍. ഈയിനത്തില്‍ ഇറ്റലിയുടെ നിക്കോളോ കാംപ്രിയാനി സ്വര്‍ണവും യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും റഷ്യയുടെ വ്ളാദിമിര്‍ മസ്‍ലെനികോവ് വെങ്കലവും സ്വന്തമാക്കി.  ഇതോടെ ഒളിമ്പിക് ഷൂട്ടിംഗില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം സമ്മതിച്ചു.

വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. ഒരിക്കല്‍ക്കൂടി ബിന്ദ്രയ്ക്ക് സ്വര്‍ണം നേടാനായാല്‍ മറ്റൊരു ചരിത്രത്തിനു വഴിവെക്കുമായിരുന്നു.

ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാംതവണ സ്വര്‍ണം നേടിയിട്ടില്ല. അതു തിരുത്തി കരിയറില്‍ നിന്നു വിരമിക്കമെന്ന മോഹത്തോടെ ഇറങ്ങിയ ബിന്ദ്ര ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടാനായില്ല.

2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസ്, 2006 മെല്‍ബമ് കോമന്‍ വെല്‍ത്ത് ഗെയിംസ്, 2002 മാഞ്ചസ്റ്റര്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നീ കായിക മേളകളില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണ ജേതാവെന്ന മികച്ച ട്രാക്ക് റെക്കോഡെയാണ് ബിന്ദ്ര റിയോയിലേക്കുള്ള വന്നത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ തന്നെ ഗഗന്‍ നാരംഗ് ഫൈനല്‍ കാണാതെയാണ് പുറത്തായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍