UPDATES

തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് കെ എം എബ്രഹാം

അഴിമുഖം പ്രതിനിധി

തനിക്കെതിരായ പരാതിയിലും അന്വേഷണത്തിലും ഗൂഢാലോചനയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് കെ.എം.എബ്രഹാം ഇക്കാര്യം ആരോപിച്ചത്. കശുവണ്ടി അഴിമതി പുറത്തുകൊണ്ടുവന്നതാണ് തനിക്കെതിരെ ആരോപണമുയരാന്‍ കാരണമെന്ന് കെ.എം.എബ്രഹാം പറഞ്ഞു.

കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ എം.ഡി രതീഷും ചെയര്‍മാനായിരുന്ന ആര്‍.ചന്ദ്രശേഖരനുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും എബ്രഹാം ആരോപിച്ചു. ജോമോന്‍ പുത്തന്‍പുരക്കലും ഗൂഢാലോചനയില്‍ പങ്കാളിയാണ്. മൂന്ന് പേരുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും എബ്രഹാം ആവശ്യപ്പെടുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണമാണ് എബ്രഹാമിന് എതിരെയുള്ളത്. വിജിലന്‍സ് കോടതി ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. നവംബര്‍ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍