UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യന്‍ നിരത്തിലോടുന്ന വാഹനങ്ങള്‍ക്ക് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം നിര്‍ബന്ധമാക്കുന്നു

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടികളിലേക്ക് കേന്ദ്രം നീങ്ങുന്നത്

ഇന്ത്യന്‍ നിരത്തിലോടുന്ന വാഹനങ്ങള്‍ക്ക് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടികളിലേക്ക് കേന്ദ്രം നീങ്ങുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2018 എപ്രില്‍ മുതല്‍ പുതുതായി വിപണിയിലെത്തുന്ന കാര്‍, മിനി ബസ് മോഡലുകള്‍ക്കെല്ലാം എബിഎസ് സംവിധാനം നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എബിഎസ് സംവിധാനം നടപ്പാക്കിയാല്‍ ഇന്ത്യയില്‍ അപകടങ്ങളില്‍ ശരാശറി 20% കുറവ് വരുത്താനാവുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ നിരത്തിലോടുന്ന വാഹന മോഡലുകളില്‍ 2019 ഏപ്രിലിനകം എ ബി എസ് സംവിധാനം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

നല്ല വേഗത്തില്‍ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോള്‍ എല്ലാം ചക്രങ്ങളും ഒന്നിച്ചല്ല സ്ലോ ആകുന്നത്. ചില ചക്രങ്ങളില്‍ ട്രാക്ഷന്‍ ഫോഴ്‌സിനെക്കാളും കൂടുതല്‍ ബ്രേക്കിങ് ഫോഴ്‌സ് വരുമ്പോള്‍ ആ ചക്രം ലോക്കായി കറങ്ങാതാവുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറി ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് സാധ്യതയുണ്ടാവുകയും ചെയ്യും. എന്നാല്‍ എബിഎസ് സംവിധാനമുള്ള വാഹനമാണെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല.

ചക്രത്തിനെ ലോക്കാക്കാതെ എല്ലാ ചക്രങ്ങളും ഒരുപോലെ സ്ലോ ആക്കുന്നതാണ് എബിഎസ് സംവിധാനം. ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് സെന്‍സറുകള്‍ ഓരോ ചക്രത്തിന്റെയും സ്പീഡ് കണക്കാക്കും. അതനുസരിച്ച് എബിഎസ് കണ്‍ട്രോള്‍ യൂണിറ്റ് ഉടന്‍ തന്നെ ആ ചക്രത്തിലേക്കുള്ള ബ്രേക്ക് പ്രഷര്‍ കുറച്ച് എല്ലാ ചക്രങ്ങളുടേയും കറക്കം തുല്യമാക്കുന്നു. അതിനാല്‍ ച്ക്രം ലോക്കാക്കുകയോ വാഹനം തെന്നി മാറുകയോ ചെയ്യില്ല. ച്ക്രം ലോക്കാക്കാന്‍ തുടങ്ങുമ്പോഴേ എബിഎസ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. വഴുക്കലുള്ള റോഡുകളിലാണ് ഡ്രൈവര്‍മാര്‍ക്ക് എബിഎസ് സംവിധാനത്തിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍