UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹി സർവകലാശാലയിൽ ഉമര്‍ ഖാലിദിനെ ആക്രമിക്കാനൊരുങ്ങി എബിവിപി; കൂട്ടിന് പോലീസും

എബിവിപിയുടെ ആക്രമണത്തില്‍ നിന്നും സംഘാടകരെ സംരക്ഷിക്കാനാകില്ലെന്നും ആക്രമണത്തിന് ഉത്തരവാദി സംഘാടകരാണെന്നും പോലീസ്‌

ആദിവാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ രാംജാസ് കോളേജില്‍ സംസാരിക്കാനെത്തിയ ജെഎൻയു വിദ്യാർത്ഥി ഉമര്‍ ഖാലിദിനെ ആക്രമിക്കാനൊരുങ്ങി എബിവിപി പ്രവര്‍ത്തകര്‍. ജെഎന്‍യുവില്‍ കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനു നടന്ന സംഭവ വികാസങ്ങളെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിലൊരാളാണ് ഉമർ ഖാലിദ്.

താന്‍ ഇന്ന് രാംജാസ് കോളേജില്‍ പ്രസംഗിക്കേണ്ടതാണെന്നും എന്നാല്‍ ഏതാനും മണിക്കൂറുകളായി നൂറ് കണക്കിന് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ഗേറ്റില്‍ ഹോക്കി സ്റ്റിക്കുകളും കല്ലുകളുകളുമായി നില്‍ക്കുകയാണെന്നും ഉമറിന്റെ ഫേസ്ബുബുക്ക് പോസ്റ്റിൽ പറയുന്നു. ഖാലിദിനെപ്പോലെയുള്ള ഒരു ദേശവിരുദ്ധനെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. ‘വലിയ തോതില്‍ അക്രമഭീഷണി മുഴക്കിയാണ് ഇവര്‍ ഇവിടെ നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ആരെയാണ് ഭയക്കുന്നത്? ആദിവാസികള്‍ക്കെതിരെ നടക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയെയോ? കല്ലൂരിയെപ്പോലുള്ളവർ ബസ്തറില്‍ മാത്രം ചുരുങ്ങുന്നില്ല. പക്ഷെ എബിവിപി പ്രവര്‍ത്തകര്‍ ഒന്ന് മനസിലാക്കണം, അടുത്തകാലത്ത് ബസ്തറില്‍ നിന്നും കല്ലൂരികള്‍ തൂത്തെറിയപ്പെട്ടതു പോലെ നിങ്ങളും അധികം വൈകാതെ ഞങ്ങളുടെ സര്‍വകലാശാലകളില്‍ നിന്നും തൂത്തെറിയപ്പെടും’ എന്നാണ് അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അതേസമയം സ്ഥലത്തെത്തിയ ഡല്‍ഹി പോലീസ് തന്നെ സംരക്ഷിക്കാനാകില്ലെന്ന് അറിയിച്ചതായും ഉമര്‍ ഖാലിദ് മറ്റൊരു പോസ്റ്റില്‍ അറിയിച്ചു. രാംജാസ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘാടകരോടാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എബിവിപി ആക്രമണം നടത്തിയാല്‍ അതില്‍ നിന്നും സംഘാടകരെയോ ഉമര്‍ ഖാലിദിനെയോ രക്ഷിക്കാന്‍ ആകില്ലെന്നാണ് പോലീസ് പറഞ്ഞത്. ‘എബിവിപി നടത്തുന്ന ആക്രമണങ്ങള്‍ക്ക് സംഘാടകരായിരിക്കും ഉത്തരവാദികളെന്നാണ് പോലീസ് പറഞ്ഞത്. ആക്രമണം നടത്തുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുകയും ആക്രമണത്തിന് ഇരയാകുന്നവര്‍ അതിന്റെ ഉത്തരവാദികളാകുകയും ചെയ്യുന്ന ജനാധിപത്യമാണ് നമ്മുടേത്’- എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍