UPDATES

ഡെല്‍ഹി സര്‍വ്വകലാശാലയില്‍ ഐസ പ്രവര്‍ത്തകരെ എ ബി വി പി ആക്രമിച്ചു

ഡെല്‍ഹി സര്‍വ്വകലാശാലയില്‍ ഐസ പ്രവര്‍ത്തകര്‍ക്ക് നേരെ എ ബി വി പി ആക്രമണം. ‘ഐഡിയ ഓഫ് യൂണിവേഴ്‌സിറ്റി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെയാണ് ആക്രമണം നടന്നത്. കാണാതായ ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന് പിന്തുണ അറിയിക്കാനും രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ നടക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.  

എ.ബി.വി.പി പ്രവര്‍ത്തകനും യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ അമിത് തന്‍വാറിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ‘തന്‍വാറിന്‍റെ നേതൃത്വത്തില്‍ യോഗവേദിയിലേക്കു വന്ന എ ബി വി പി പ്രവര്‍ത്തകര്‍ പോസ്റ്ററുകളും നോട്ടീസുകളും കീറിയതായും അവര്‍ ഐസയുടെ ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിറ്റ് പ്രസിഡന്‍റ് കവാല്‍പ്രീത് കൗറിനെ ആക്രമിച്ചതായും ഐസ പ്രവര്‍ത്തകനായ സണ്ണി കുമാര്‍ പറഞ്ഞു. സി.പി.ഐ (എം.എല്‍) പോളിറ്റ്ബ്യൂറോ അംഗമായ കവിത കൃഷ്ണന്‍റെ പ്രസംഗം തടസപ്പെടുത്തിയതിനെ തുടര്‍ന്നു  പൊലീസ് പരിപാടി റദ്ദാക്കുകയായിരുന്നു.

‘ഐസയുടെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ്  സ്ഥാനാര്‍ത്ഥി ആയിരുന്ന കവാല്‍പ്രീതും മറ്റ് വിദ്യാര്‍ഥികളും പൊലീസ് പിന്തുണയോടെ കടന്നുവന്ന എ ബി വി പി പ്രവര്‍ത്തകരാല്‍ മര്‍ദ്ദിക്കപ്പെട്ടു’ എന്നു കവിത കൃഷ്ണന്‍ ട്വീറ്റു ചെയ്തിട്ടുണ്ട്.

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എ ബി വി പി ആക്രമണം നടന്നിട്ടുണ്ടെന്നും താനതിന് സാക്ഷിയാണെന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ സെയ്ദ് ഹസന്‍കാസിം ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്തുകയോ വിദ്യാര്‍ഥികളെ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അമിത് തന്‍വാര്‍ പറയുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍