UPDATES

വീഡിയോ

പറക്കാന്‍ കൊതിച്ച് എബി; ട്രെയിലര്‍

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പരസ്യസംവിധായകന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് എബി. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെതാണു രചന.

ജീവിതത്തിന്റെ തിരിച്ചടികളില്‍ പതറാതെ പറക്കണം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വളരെ വ്യത്യസ്തതയുള്ള ഒരു വേഷവും ഗെറ്റപ്പുമാണ് ഈ സിനിമയില്‍ വിനീതിന്റേത്. കുഞ്ഞിരാമായണത്തിനുശേഷം സുവിന്‍ കെ വര്‍ക്കി നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമയാണ് എബി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍