UPDATES

ഇടുക്കിയിലും പഴനിയിലും അപകടം: നാല് മരണം

അഴിമുഖം പ്രതിനിധി

പഴനിയിലും ഇടുക്കിയിലും ഉണ്ടായ അപകടങ്ങളില്‍ നാല് മരണം. പഴനിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികളും ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശികളുമാണ് മരിച്ചത്. മലപ്പുറം കക്കാടംപൊയില്‍ സ്വദേശിയായ കെഡി ജോസഫും പൂവപ്പാറ സ്വദേശിയായ ഷിജോയുമാണ് പഴനിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. മധുരയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കാണാന്‍ പോയതായിരുന്നു ഇവര്‍. ഇടുക്കിയിലെ ഏലപ്പാറയില്‍ കൊക്കയിലേക്ക് മറിഞ്ഞാണ് തിരുവനന്തപുരം കൈമനം സ്വദേശികളായ ചന്ദ്രനും വിജയശ്രീയും മരിച്ചത്. വിജയശ്രീയുടെ അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നെടുങ്കണ്ടത്തിലെ വീട്ടിലേക്ക് ഇന്നലെ രാത്രി പോയതാണ് ഇവര്‍. പുലര്‍ച്ചെയാണ് അപകടം. ഇവരുടെ മകനും കാറിലുണ്ടായിരുന്നുവെങ്കിലും പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍