UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി മോദിയുടെ അടുപ്പക്കാരന്‍ അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു അചല്‍ കുമാര്‍ ജ്യോതി

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു അചല്‍ കുമാര്‍ ജ്യോതി.മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം 2015, മെയ് അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി അചല്‍ കുമാര്‍ നിയമിതനായത്. ഗുജറാത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. 1975 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അചല്‍ കുമാര്‍ ജ്യോതി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍