UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ് തിരുത്തി, ഇത് മാധ്യമ തെമ്മാടിത്തരം: വിഎസ്

അഴിമുഖം പ്രതിനിധി

താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത മാധ്യമ തെമ്മാടിത്തരമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. താന്‍ പറയാത്ത വാക്കുകള്‍ തന്റെ വായില്‍ കുത്തിതിരുകിയെന്നും വി എസ് വിശദീകരിച്ചു.

താന്‍ മുഖ്യമന്ത്രി ആകുന്ന കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വി എസ് എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഭാവി മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് വി എസ് തിരുത്തി.

തെരഞ്ഞെടുപ്പിന് ശേഷം താങ്ങളുടെ പങ്ക് എന്തായിരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളുടെ താല്‍പര്യങ്ങളിലൊന്ന് താങ്കളാണെന്നുമായിരുന്നു ചോദ്യം. ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ജങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വവും എല്‍ഡിഎഫുമാണ് എന്നായിരുന്നു വി എസ് നല്‍കിയ മറുപടി.

എല്‍ഡിഎഫ് 100 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് വി എസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെ സഹായത്തോടെ ബിജെപിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്ക് സംസ്ഥാന വ്യാപകമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് വിഎസ് അഭിമുഖത്തില്‍ പറയുന്നു.

വിഎസിന്റെ അഭിമുഖം പരിശോധിച്ചശേഷം പറയാമെന്നും മറുപടി മാധ്യമങ്ങളോടല്ല വിഎസിനോട് പറയാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടെന്നും വിഎസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും കോടിയേരി തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍