UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

അഴിമുഖം പ്രതിനിധി

വനിത അവകാശ പ്രവര്‍ത്തകയായ തൃപ്തി ദേശായി മുംബയിലെ ഹാജി അലി ദര്‍ഹയില്‍ പ്രവേശിച്ചു. കഴിഞ്ഞ മാസം അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പൊലീസുകാര്‍ക്കും വനിത അവകാശ പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അവര്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. പൊലീസും പ്രദേശവാസികളും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ദര്‍ഗ ഒരു ദിവസത്തേക്ക് അടച്ചിട്ടു. ഈ ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

എന്നാല്‍ ദര്‍ഗയുടെ ഏറ്റവും ഉള്ളിലെ പ്രധാനപ്പെട്ട ഇടത്ത് പ്രവേശിക്കാന്‍ ദേശായി ശ്രമിച്ചില്ല.

തൃപ്തിയും അവരുടെ ഭൂമ്ത ബ്രിഗേഡും ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് എതിരെ പ്രചാരണം നടത്തുകയും അവിടങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു വരികയാണ്. മാര്‍ച്ച് മാസത്തില്‍ അവര്‍ മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ വിജയം കൈവരിച്ചിരുന്നു.

ഇതിനുമുമ്പ് ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രാദേശികമായ എതിര്‍പ്പുണ്ടായിരുന്നു. കാറിന് നേരേ ആക്രമണം ഉണ്ടാകുകയും തനിക്ക് മര്‍ദ്ദമേല്‍ക്കുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചിരുന്നു. പൊലീസ് സാഹചര്യത്തെ വേണ്ട വിധം കൈകാര്യം ചെയ്തില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍