UPDATES

ട്രെന്‍ഡിങ്ങ്

മെട്രോ സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡ്: കര്‍ണാടകയില്‍ പ്രതിഷേധം ശക്തം

കന്നഡ സംസാരിക്കുന്ന സംസ്ഥാനത്ത് ഹിന്ദിവല്‍ക്കരണം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു

ബംഗളൂരു മെട്രോയുടെ ഏതാനും സ്‌റ്റേഷനുകളില്‍ ഹിന്ദി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. ബോര്‍ഡിലെ ഹിന്ദിയിലുള്ള എഴുത്ത് പെയിന്റടിച്ച് മറച്ചതിന് പിന്നാലെയാണ്‌ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയുടെ അംഗങ്ങളാണ് പീന്യ, രാജാജിനഗര, യശ്വന്ത്പുര്‍, ജയനഗര മെട്രോ സ്‌റ്റേഷനുകളില്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.

കന്നഡ സംസാരിക്കുന്ന സംസ്ഥാനത്ത് ഹിന്ദിവല്‍ക്കരണം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഹിന്ദി ബേഡ (ഞങ്ങള്‍ക്ക് ഹിന്ദി വേണ്ട) എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമ്പെയ്‌നിംഗും നടക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയായപ്പോഴേക്കും ബംഗളൂരു മെട്രോയുടെ 40 സ്‌റ്റേഷനുകളിലെ ബോര്‍ഡുകളില്‍ പെയിന്റ് അടിച്ചതായി സംഘടനയുടെ പ്രസിഡന്റ് നാരായണ്‍ ഗൗഡ അറിയിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ ബോര്‍ഡുകളില്‍ മൂന്ന് ഭാഷകളും ഉപയോഗിച്ചതെന്നാണ് ഇവരുടെ വിശദീകരണം. കന്നഡ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഇതേക്കുറിച്ച് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കന്നഡ ഭാഷയ്ക്ക് ദോഷം ചെയ്യുന്ന യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്ന് സംസ്ഥാന നഗാരാസൂത്രണ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജ്ജ് അറിയിച്ചു.

ഇതിനിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക സ്വീകരിക്കുന്നതിനും അതിന്റെ ഡിസൈന്‍ സ്വീകരിക്കുന്നതിനും ഒമ്പതംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇതിനെതിരെ രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍