UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധികാരം ഇടതുപക്ഷത്തെ ദുഷിപ്പിച്ചു; അലന്‍സിയര്‍

അധികാരം തലയ്ക്കു പിടിച്ചാല്‍ ഫാസിസമായി മാറും

അധികാരം ഏറ്റവും കൂടുതല്‍ ദുഷിപ്പിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണെന്നു ചലച്ചിത്ര നടന്‍ അലന്‍സിയര്‍. ദോഹയില്‍ ക്യു മലയാളം സംഘടിപ്പിച്ച സര്‍ഗസായാഹ്നത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയറിന്റെ ഈ വിമര്‍ശനം. അധികാരം തലയ്ക്കു പിടിച്ചാല്‍ അത് ഫാസിസമായി മാറും. അടിയന്തരിവസ്ഥയും ഇഎംഎസ് സര്‍ക്കാരിന്റെ പിരിച്ചുവിടലും ഫാസിസത്തിന് ഉദ്ദാഹരണമാണെന്നും അലന്‍സിയര്‍ ചൂണ്ടിക്കാട്ടി.

ഗള്‍ഫ് രാജ്യങ്ങളില്‍ രാമനും മനുവിനും ഇടം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ റിയാസിനും ഫയാസിനും ഇടം ലഭിക്കണം. മതത്തിന്റെയും വ്യക്തികളുടെയും പേരില്‍ ലാപ്‌ടോപ്പും മൊബൈലും പോലും നിരോധിക്കുന്ന കാലത്ത് പ്രതിരോധം അനിവാര്യമാണെന്നും അലന്‍സിയര്‍ പറഞ്ഞു. കാസര്‍ഗോഡ് താന്‍ നടത്തിയ പ്രതിഷേധത്തെ ഷോക്കടിക്കുമ്പോള്‍ കൈവലിക്കുന്നതുപോലെയുള്ള സ്വാഭാവിക പ്രതികരണമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ജാതിയുടെ പേരില്‍ തന്റെ നേരെ യാതൊരു വിവേചനവും ഉണ്ടായിട്ടില്ലെന്നും വിനായകന് അവാര്‍ഡ് കിട്ടിയത് ഏതെങ്കിലും ജാതിക്കു ലഭിച്ച അംഗീകരമായി ചൂണ്ടിക്കാണിക്കുന്നതു തെറ്റാണെന്നും വിനായകനിലെ അഭിനയപ്രതിഭയ്ക്കു ലഭിച്ച അംഗീകരമാണ് പുരസ്‌കാരമെന്നും അലന്‍സിയര്‍ പറഞ്ഞു. വാ അടയ്ക്കണമെന്നു പറയുന്നിടത്ത് വാ തുറപ്പിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരനെന്നും അലന്‍സിയര്‍ ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍