UPDATES

ട്രെന്‍ഡിങ്ങ്

കിട്ടുന്ന വരുമാനത്തില്‍ ഒരു പങ്ക് അവര്‍ക്ക്; ഭൂമിയിലെ മാലാഖമാരെ അവഗണിക്കരുതേയെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍

നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്

തന്റെ വരുമാനത്തിലെ ഒരുപങ്ക് നഴ്‌സുമാരുടെ സമരത്തിലേക്ക് നല്‍കി ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റിന്‍. ന്‌സുമാരുടെ സമരത്തിനു പൂര്‍ണപിന്തുണയര്‍പ്പിച്ചുകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിനീഷ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ലെന്നും ബിനീഷ് പറയുന്നു.

ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

എനിക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാന്‍ നേരില്‍ കണ്ടതാണ് .രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു…
സത്യം ജയിക്കട്ടെ..
നീതി പുലരട്ടെ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍