UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതിയിലേക്കില്ല; ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

തനിക്കെതിരെ ഗൂഢാലോചന കുറ്റം മാത്രമാണ് ഉള്ളതെന്നും നടിയുടെ നഗ്നചിത്രങ്ങളെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. ഇതിനിടെ ഗണേഷ്‌കുമാര്‍ എംഎല്‍എ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് ആലുവ ജയില്‍ സൂപ്രണ്ട് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരുന്ന ദിലീപ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന്റെ ജാമ്യഹര്‍ജി തയ്യാറാക്കുന്നത്. ആദ്യം അങ്കമാലി കോടതിയും പിന്നീട് രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍