UPDATES

ട്രെന്‍ഡിങ്ങ്

ആ ഉപദേശിയോട് ഞങ്ങള്‍ നികുതിദായകര്‍ കടപ്പെട്ടിരിക്കുന്നു; സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

ഇതിനൊക്കെ വരുന്ന ചെലവ് എത്രയാണെന്നു പറഞ്ഞാല്‍ അതും സംഭവന ചെയ്യാന്‍ ജനം തയ്യാറാണ്

സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സര്‍ക്കാരിനെ പരിഹസിച്ച് നടന്‍ ജോയ് മ്്ാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്‍ഡ്യയിലാകാമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ
ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നാം നികുതിദായകര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നതെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാറി മാറി വരുന്ന ഗവര്‍മ്മെന്റുകള്‍ തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കുന്ന റാന്‍ മൂളികളായ ഉദ്യോസഥന്മാര്‍ക്ക് വേണ്ടി നിലവിലുള്ളവരെ പിടിച്ചുമാറ്റുന്ന പ്രവണത എന്നേന്നേക്കുമായി അവസാനിപ്പിക്കാന്‍ സുപ്രീംകോടതിവിധി വരെ സമ്പാദിച്ചുകൊടുത്ത കേരള ഗവര്‍മ്മെന്റിനെ അഭിനന്ദിച്ചേ മതിയാകൂ. ഇന്‍ഡ്യയിലാകാമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നാം നികുതിദായകര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. ഇതിനു വേണ്ടിവന്ന ഗവണ്‍മെന്റ് ചിലവ് എത്രയാണെന്നുകൂടി പൊതുജനത്തോടു പറഞ്ഞാല്‍ ഞങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവന ചെയ്യാനും ഞങ്ങള്‍ ജനങ്ങള്‍ തയ്യാറാണു അല്ലാപിന്നെ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍