UPDATES

മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നഗരവാസികള്‍ക്ക് സഹായഹസ്തവുമായി മമ്മൂട്ടി

അഴിമുഖം പ്രതിനിധി

കനത്തമഴയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. സ്വന്തം വസതിയിലും നഗരത്തിന്‍റെ വിവിധഭാഗങ്ങളിലായുള്ള സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിലും ഫ്ലാറ്റുകളിലും താമസസൗകര്യമൊരുക്കിയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. അണ്ണാനഗര്‍, വടപളനി, കോടമ്പാക്കം, അഡയാര്‍ എന്നിവിടങ്ങളിലായി  ബന്ധപ്പെടാവുന്ന 20 ഇടങ്ങളിലെ നമ്പറുകള്‍ അടക്കം താരം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. 

ചെന്നൈയിലെ നടികര്‍ സംഘം വഴി നടി മഞ്ജു വാര്യരും ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. കൂടാതെ തമിഴ് സിനിമാ താരങ്ങളും രക്ഷാപ്രവര്‍ത്തനനങ്ങളില്‍ സര്‍ക്കാരിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. രജനികാന്ത്, ധനുഷ്, സൂര്യ, സിദ്ധാര്‍ഥ് എന്നിവരെ കൂടാതെ തെലുങ്ക് സിനിമാ താരങ്ങളും സാമ്പത്തികപിന്തുണ നല്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍